ഡാളസ്: പാസ്റ്റർ കെ.വി തോമസിന്റെ പിതാവ് അഞ്ചൽ കാവിളയിൽ എം.ജി വറുഗീസ് (പാപ്പച്ചൻ- 88 ) തിങ്കളാഴ്ച സ്വവസതിയിൽ നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ഡിസംബർ ഒന്നിനു അഞ്ചൽ എ.വി.ടി ഓഡിറ്റോറിത്തിൽ നടത്തപ്പെടും. പരേതന്റെ ഭാര്യ തങ്കമ്മ വർഗീസ് പെണ്ണുക്കര മണ്ണിൽ മലയിൽ കുടുംബാംഗമാണ്. കെ.വി. തോമസ് ഡാളസിലെ ഹീബ്രോണ് പെന്തിക്കോസ്റ്റൽ ഫെല്ലോഷിപ് സീനിയർ പാസ്റ്ററാണ്.
മറ്റുമക്കൾ: ജോർജ് വർഗീസ് (ദുബായ്), ലില്ലി തോമസ് (വെണ്മണി), മോളി ജോർജ് (ഓതറ)
സാലി ജെയിംസ് (തിരുവന്തപുരം), ആലിസ് എബ്രഹാം (കോട്ടയം), എൽസി വെസ്ലി (ഓസ്ടേലിയ).
മരുമക്കൾ: ലിസി തോമസ് (ഡാളസ്), മിനി ജോർജ് (അഞ്ചൽ), പി.എ. തോമസ്(വെണ്മണി), പാസ്റ്റർ ജോർജ് തോമസ് (ഓതറ), വി ജെയിംസ് (തിരുവന്തപുരം), പാസ്റ്റർ എബ്രഹാം മാത്യു (കോട്ടയം), പാസ്റ്റർ വെസ്ലി ജോസഫ് (ഓസ്ടേലിയ).
കൂടുതൽ വിവരങ്ങൾക്ക്: 214 771 5683
റിപ്പോർട്ട്: എബി മക്കപ്പുഴ