ഹൂസ്റ്റൺ: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൂസ്റ്റൺ ഹിൽട്ടൺ ഹോട്ടലിൽ വെച്ച് ജൂലൈ 5 മുതൽ 8 വരെ നടത്തപ്പെടുന്ന ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് ഏകദേശം 250 പേജ് വരുന്ന മൾട്ടി കളർ സുവനീർ പ്രസിദ്ധികരിക്കുന്നു.
ഭദ്രാസനത്തിന്റെ എല്ലാ ഇടവകളിലും വിതരണം ചെയ്യുന്ന സുവനീറിൽ വ്യവസായ സ്ഥാപനങ്ങൾ, ഫാമിലി കോംപ്ലിമെൻറ്, പ്രിയപ്പെട്ടവരുടെ ഓർമ്മയെ പുതുക്കുക തുടങ്ങിയ വിവിധ തരത്തിലുള്ള പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതാണെന്നും, പരസ്യങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 31നു മുമ്പായി തങ്ങളുടെ പരസ്യങ്ങൾ നൽകേണ്ടതാണെന്നും ചുമതലക്കാർ അറിയിച്ചു.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവക സഹ വികാരി റവ.ഫിലിപ്പ് ഫിലിപ്പ് ചെയർമാനും, തിരുവല്ല മാർത്തോമ്മ കോളേജ് മുൻ അദ്ധ്യാപകൻ ഡോ. ഈപ്പൻ ഡാനിയേൽ കൺവീനറും, മാത്യു പി.വർഗീസ് (വിൽസൺ), എബി ജോർജ് എന്നിവർ കോ.കൺവീനറുമാരും ആയ ഒരു വിപുലമായ കമ്മറ്റിയാണ് സുവനീറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കോൺഫ്രറൻസിന്റെ ഔദ്യോഗിക ചുമതലക്കാരെ കൂടാതെ കൗൺസിൽ മെംബർ ലിൻ കീരിക്കാട്, ഡോ. ജോൺ പി.എബ്രഹാം (മക്കാലൻ), ജോസഫ് ഡാനിയേൽ (കൊളറാഡോ), ലൗലി ജോൺ (ഒക്ലഹോമ), സാബു ടി.ചെറിയാൻ (ഓസ്റ്റിൻ), ഫിലിപ്പ് മാത്യു, നിവിൻ മാത്യു, സാക് തോമസ് (എല്ലാവരും ഡാളസ്) എന്നിവരാണ് കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾ naemtfc.com എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
- (ഷാജി രാമപുരം)