ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ മുൻ സഭാ സെക്രട്ടറിയും, ഏറ്റവും സീനിയർ വികാരി ജനറാളും ആയ തിരുവല്ല വാരിക്കാട് അറപ്പുരയിൽ റവ.എ.സി കുര്യൻ (80) അന്തരിച്ചു. തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ച് പെട്ടന്നുണ്ടായ ഹൃദയസംബന്ധമായ അസുഖം മൂലമാണ് അന്ത്യമുണ്ടായത്.
കൊട്ടാരക്കര പട്ടമല മാർത്തോമ്മ ഇടവകയിൽ അറപ്പുരയിൽ പരേതരായ എം.ഓ ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. വടശ്ശേരിക്കര കല്ലോടിക്കുഴിയിൽ സൂസമ്മയാണ് ഭാര്യ. സംസ്കാരം മെയ് 28 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് തിരുവല്ലാ വാരിക്കാട് സെഹിയോൻ മാർത്തോമ്മപള്ളി സെമിത്തേരിയിൽ.
നിർമ്മല (തിരുവന്തപുരം), ജയിക്കബ് കുര്യൻ (തിരുവനന്തപുരം), അനില (കാനഡ) എന്നിവർ മക്കളും, സാനു ജോർജ് (ഐ.എ.എൻ.എസ് വാർത്താ ഏജൻസി), സൂസൻ, മനോജ് എന്നിവർ മരുമക്കളും ആണ്.
മാർത്തോമ്മ സഭയുടെ 35 ൽ പരം ഇടവകളിൽ വികാരിയായിരുന്നു. 2003 ൽ സഭയുടെ സജീവ സേവനത്തിൽ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ 15 വർഷമായി തിരുവല്ലാ പുഷ്പഗിരി മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള പാലിയേറ്റിവ് കെയർ സെന്ററിന്റെ പ്രവർത്തങ്ങളുമായി മരണസമയം വരെയും വ്യാപൃതനായിരുന്നു.
നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രാസനത്തിനുവേണ്ടി അനുശോചനം അറിയിച്ചു.
-shaji ramapuram