ഫ്ലോറിഡ: ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണലിന്റെ വമ്പിച്ച പുന്തുണയും ഉറപ്പാക്കി മാധവൻ ബി നായർ നയിക്കുന്ന പാനൽ മുന്നോട്ട്. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ (മാറ്റ്) പൂർണപിന്തുണ ഉറപ്പാക്കിയ മാധവൻ ബി. നായർ ടീം മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ടാമ്പയുടെയും ഒർലാൻഡോ മലയാളി അസോസിയേഷന്റെ (ഓര്മ)യും മികച്ച പിന്തുണ നേടിക്കഴിഞ്ഞു.
ഫ്ലോറിഡ റീജിയണിൽ നിന്ന് അഞ്ചു സ്ഥാനാര്ഥികളാണ് മാധവൻ ബി നായർ നയിക്കുന്ന പാനലിൽ മത്സരിക്കുന്നത്.വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്ന രാജീവ് വി കുമാരൻ, റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ജോൺ കല്ലോലിക്കൽ, ഓഡിറ്റർ ആയി മത്സരിക്കുന്ന ചാക്കോ കുര്യൻ എന്നിവരാണ് ഫ്ലോറിഡയിൽ നിന്ന് മാധവൻ നായർ നയിക്കുന്ന പാനലിൽ മത്സരിക്കുന്നവർ. ഇവർക്കുള്ള പൂർണ പിന്തുണ നേരത്തെ തന്നെ ഫ്ലോറിഡയിലെ എല്ലാ അംഗസംഘടനകളും നൽകിയിരുന്നു.
മാധവൻ നായർ നേതൃത്വം നൽകുന്ന പാനലിനായിരിക്കും മാറ്റിൻറെ പിന്തുണയെന്ന് മാറ്റ് പ്രസിഡന്റ് ഡോളി വേണാട് വ്യക്തമാക്കി. ഫൊക്കാനയെ നേർ ദിശയിലേക്കു നയിക്കാൻ കെൽപ്പുള്ളവർക്കായിരിക്കും പിന്തുണയെന്നു പറഞ്ഞ അദ്ദേഹം മാധവൻ ബി നായർ പാനലിലെ അംഗങ്ങളെല്ലാം ഇതിനു പ്രാപ്തരും കഴിവുള്ളവരുമാണെന്നും വ്യക്തമാക്കി.
ഫ്ളോറിഡയുടെ പ്രതേകിച്ചു താമ്പായിൽ മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും കാര്യമായ ഇടപെടലുകൾ നടത്തിവരുന്ന സണ്ണി മറ്റമന ഫ്ളോറിഡയിൽ നിന്ന് ഫൊക്കാനയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണൽ മുൻ റീജിയണൽ വൈസ് പ്രസിഡണ്ട് ഏബ്രഹാം ചാക്കോ അഭിപ്രായപ്പെട്ടു. സണ്ണി മറ്റമന, ഡോ. മാമ്മൻ സി. ജേക്കബ്,രാജീവ് വി കുമാരൻ, ജോൺ കല്ലോലിക്കൽ, ചാക്കോ കുര്യൻ എന്നിവർ ഫ്ലോറിഡയിൽ നിന്ന് ഫൊക്കാനയുടെ ശബ്ദമായി വർത്തിക്കുന്ന നേതാക്കന്മാരാണെന്നും ഇവരുടെ വിജയത്തിൽ കുറഞ്ഞു മറ്റൊന്നുമില്ലെന്നും മാറ്റിന്റെ മുൻ പ്രസിഡന്റ് വിജയൻ നായർ പറഞ്ഞു.
മാധവൻ ബി നായർ നയിക്കുന്ന ടീമിന് പൂർണ പിന്തുണ നൽകുന്നതായി മാറ്റിന്റെ മുൻ പ്രസിഡന്റ് സുരേഷ് നായർ പറഞ്ഞു. ഫ്ളോറിഡയിലെ പ്രത്യേകിച്ച് താമ്പായിലെ മലയാളികളുടെ സാമൂഹിക- സാംസ്കാരിക മേഖലകളിൽ കൃത്യമായി ഇടപെടലുകൾ നടത്തിവരുന്ന സണ്ണി മറ്റമന ഫൊക്കാനയുടെ നേതൃത്വത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അറിവും വിവേകവുമുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് മാധവൻ ബി. നായർ നയിക്കുന്ന പാനലിൽ ഉള്ളതെന്ന് മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ താമ്പാ മുൻ പ്രസിഡണ്ട് ജോസ്മോൻ തത്തൻകുളം അഭിപ്രായപ്പെട്ടു. ഫൊക്കാനയെ ഈ കാലഘട്ടത്തിൽ നയിക്കാൻ എന്തുകൊണ്ടും യോഗ്യരാണ് ഇവർ. ചെറുപ്പക്കാർക്ക് പുറമെ സ്ത്രീകൾക്കും അനുഭവസമ്പന്നരായ മുതിർന്ന നേതാക്കളെയും ഉള്കൊള്ളിച്ചിട്ടുള്ള ഈ പാനൽ അടുത്തകാലത്തുണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായയപ്പെട്ടു.
ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറികൂടിയായ ഡോ.മാമൻ സി.ജേക്കബ് ഒർലാൻഡോയുടെ അനിഷേധ്യനായ നേതാവാണെന്ന് ഒർലാൻഡോ മലയാളി അസോസിയേഷൻ (ഓർമ ) പ്രസിഡന്റ് സാബു ആന്റണി പറഞ്ഞു,ഡോ.മാമൻ സി.ജേക്കബിന്റെ സേവനം മാധവൻ നായർ പാനലിനു ഏറെ ഗുണം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം മാധവൻ നായർ പാനലിലെ എല്ലാ സ്ഥാനാർത്ഥികൾക്കും പ്രത്യേകിച്ചു ഫ്ലോറിഡ റീജിയണയിൽ നിന്നുള്ള എല്ലാ സ്ഥാനാർത്ഥികൾക്കും പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.