തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി മലയാളിയായ മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു. ന്യൂഡല്‍ഹിയിലെ ഒാഫീസിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കൂത്താട്ടുകുളം സ്വദേശിയാണ് അന്നകുട്ടി ബാബു.
ഏപ്രില്‍ 30ന് സര്‍വീസില്‍ നിന്ന് വിരമിച്ച മേജര്‍ ജനറല്‍ എലിസബത്ത് ജോണിന്റെ പിന്‍ഗാമിയായാണ് അന്നകുട്ടി ബാബുവിന്റെ നിയമനം. നിലവില്‍ ഡല്‍ഹി സൈനിക ആശുപത്രിയിലെ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പ്രിന്‍സിപ്പല്‍ മേട്രന് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലും മറ്റ് സൈനികര്‍ക്കൊപ്പം മിലിട്ടറി നഴ്സിങ് ഒാഫീസര്‍മാരും മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്ന് മേജര്‍ ജനറല്‍ അന്നകുട്ടി ബാബു പറഞ്ഞു.