എ എം ഡി മാക്കുലയെ ബാധിക്കുന്ന സങ്കീര്‍ണവും പ്രായവും, ആയി ബന്ധമുള്ളതും മാക്കുലയ്ക്ക് അധ:പതനം വരുത്തുന്നതുമായ ഒരു രോഗമാണ് മാക്കുല. മാക്കുല എന്നാല്‍ നിങ്ങളുടെ മുന്നിലുള്ള ചെറിയ വസ്തുക്കളും കാര്യങ്ങളും വ്യക്തമായി കാണാന്‍ സഹായിക്കുന്ന റെറ്റിനയുടെ മധ്യത്തിലുള്ള ചെറുതും നിര്‍ണായകവുമായ ഒരു ഭാഗമാണ്. നിങ്ങളൂടെ മുന്നില്‍ ഒരു പുസ്തകമിരുന്നാല്‍ അത് കാണാന്‍ മുഴുവന്‍ റെറ്റിനയും വേണമെങ്കിലും പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ നിങ്ങളെ സഹായിക്കുന്നത് മാക്കുലയാണ്.
ചില ആളുകളില്‍ എ എം ഡി സാവധാനത്തില്‍ പുരോഗമിക്കുകയും കാഴ്ച്ചയെ വലുതായി ബാധിക്കുകയുമില്ല. എന്നാല്‍ ചിലരില്‍ വേഗത്തില്‍ പുരോഗമിക്കുകയും കാഴ്ചയെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ കുറെ നാള്‍ കഴിയുമ്പോള്‍ മങ്ങിയ കാഴ്ച്ചയുടെ സ്ഥാനത്ത് കറുത്ത പൊട്ടുകളൊ ശൂന്യ സ്ഥലങ്ങളൊ ( സ്കോട്ടോമ ) കാണാന്‍ തുടങ്ങുന്നു.
എ എം ഡി പൂര്‍ണമായി അന്ധതയിലേക്ക് നയിക്കുന്നില്ല എന്നിരുന്നാലും ഇത് ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നു. നിങ്ങളുടെ നേരെ മുന്‍പിലുള്ള കാഴ്ച്ചയുടെ ഏരിയെ ബാധിക്കുമെന്നതിനാല്‍ മുന്‍ പ് നിസ്സാരമായി ചെയ്തിരുന്ന വായന്, എഴുത്ത്, മുഖം നോക്കല്‍ ടെലിവിഷന്‍ കാണല്‍, പാചകം ചെയ്യല്‍, ഡ്രൈവിംഗ് മുതലായ കാര്യങ്ങള്‍ ചെയ്യുന്നതിനു ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും അവരുടെ സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇതിനായി പലതരത്തിലുള്ള ചികിത്സാരീതികള്‍ ഉണ്ട് ചിലവരില്‍ ചികിത്സകൊണ്ട് ഫലപ്രദമായില്ലെങ്കില്‍ കാഴ്ച്ചസഹായികളും പുനഃരധിവാസവും ആവശ്യമായി വന്നേക്കാം
മാക്കുല
മാക്കുലയിലാണ് മില്യണ്‍ കണക്കിനു പ്രകാശത്തെ ആഗിരണം ചെയ്യുന്ന നാഡികളുടെ അറ്റമുള്ളത് ഇതിനെ ഫോട്ടോറെസ്പെറ്റേഴ്സ് എന്നു വിളിക്കുന്നു. ഇവരാണ് മസ്തിഷ്കത്തിലേക്ക് ചിത്രങ്ങള്‍ അയക്കുന്നതും നേരെ മുന്‍പിലുള്ള കാഴ്ച്ച സാധ്യമാക്കുന്നതും.
ചികിത്സാമാര്‍ഗങ്ങള്‍
അന്റി വി ഇ ജി എഫ് ചികിത്സ : അന്റി വാസ്കുലാര്‍ എന്റൊത്തീലിയല്‍ ഗ്രോത്ത് ഫാക്ടര്‍ ആണ് മാക്കുലയില്‍ വീക്കത്തിനിടയാക്കുന്ന തരത്തിലുള്ള രക്ത ധമനികളുടെ വളര്‍ച്ചയക്ക് സഹായിക്കുന്ന പ്രേരകമാണ് വി എ ജി എഫ് ഇത് തടയാനായി നിങ്ങളുടെ കണ്ണിലെടുക്കുന്നതാണ് ആന്റി വി ഇ ജി എഫ് കുത്തിവയ്പ്പ്
ലേസര്‍ ഫോട്ടൊകൊയഗുലേഷന്‍ : സെന്റ്രല്‍ വിഷ്വല്‍ ഫീല്‍ഡിനു പുറത്തുള്ള രക്ത ധമനിയുടെ ചോര്‍ച്ചയുള്ള ഭാഗത്തേക്ക് ഒരു ഹൈ എനര്‍ജി ലേസര്‍ അടിപ്പിച്ച് ദ്രാവകത്തിന്റെ ചോര്‍ച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്ക് വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കാഴ്ച്ച സഹായികളും പുനരധിവാസവും : ഉദാ: വായിക്കാനിഷ്ടമുള്ളവര്‍ക്ക് ഒരു മാഗ്നിഫയര്‍ ഉപയോഗിക്കുകയോ ഓഡിയോബുക്കുകള്‍ കേള്‍ക്കുകയോ ചെയ്യാവുന്നതാണ് ഇത് സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ സഹായിക്കുന്നു. എ എം ഡി രോഗനിര്‍ണ്ണയം ചെയ്യുന്നത് ഒരു സമ്പൂര്‍ണ്ണ നേത്ര പരിശോധനയ്ക്ക് ശേഷമാണ് എ എം ഡി ചികിത്സ എന്നാല്‍ രോഗിയും ഡോക്ടറും ഒത്തൊരുമിച്ച് ചെയ്യുന്ന ഒരു പ്രക്രിയയാണ്. എ എം ഡി വളരെ സങ്കീര്‍ണമായ ഒരു രോഗമായതിനാല്‍ പുരോഗതി നിരന്തരമായി നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചികിത്സകള്‍ നടത്തുകയും ക്രമീകരണങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടത് അത്യന്തപേക്ഷിതമാണ്. നിങ്ങളുടെ കാഴ്ച്ച അമൂല്യമാണ് അതിനെ പരിരക്ഷിക്കുന്നതിനായി നമ്മളാല്‍ കഴിയുന്നതെല്ലാം വൈകാതെ ചെയ്യുക.