തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ വിവാഹിതരായ സ്കൂള്‍ വിദ്യാര്‍ഥിനികളുണ്ടെന്ന് പി. െഎഷാപോറ്റി. എന്നാല്‍, മലബാറില്‍ മാത്രമല്ല, എല്ലായിടത്തും ൈശശവ വിവാഹമുണ്ടെന്നും ഒരു നാടിനെ കുറ്റപ്പെടുത്തരുതെന്നും പി.കെ. ബഷീര്‍. സി.പി.എമ്മിലെ െഎഷാ പോറ്റി അവതരിപ്പിച്ച സബ്മിഷന് മന്ത്രി കെ.കെ. ശൈലജ മറുപടി പറയുേമ്ബാഴാണ് തര്‍ക്കവുമായി മുസ്ലിം ലീഗിലെ ബഷീര്‍ ഇടപെട്ടത്.
മേയ് വരെയുള്ള കണക്കനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 457 ശൈശവ വിവാഹങ്ങള്‍ തടഞ്ഞതായി മന്ത്രി പറഞ്ഞു. 50 വിവാഹങ്ങള്‍ നടന്നു. കാസര്‍കോട് ഒന്ന്, കണ്ണൂര്‍ നാല്, വയനാട് 12, മലപ്പുറം 31, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് വിവാഹം നടന്നത്. സംസ്ഥാനത്തെ 258 സി.ഡി.പി.ഒമാരെ ശൈശവ വിവാഹ നിരോധന ഒാഫിസര്‍മാരായി നിയമിച്ചിട്ടുണ്ട്.
പ്രാദേശികതലത്തില്‍ കുട്ടികളുടെ സംരക്ഷണസമിതികളും രൂപവത്കരിച്ചിട്ടുണ്ട്. പട്ടികവര്‍ഗ മേഖലയില്‍ പരമ്ബരാഗത രീതിയില്‍ ശൈശവ വിവാഹം നടക്കുന്നുണ്ട്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ജയിലില്‍ അടച്ചിട്ട് കാര്യമില്ല. ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.