• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മ​ല​ന്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​ല​ന്പു​ഴ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും 30 സെ​ന്‍റി​മീ​റ്റ​ര്‍ വീതം ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഷട്ടര്‍ ഉയര്‍ത്തുക എന്നും ക​ല്‍​പ്പാ​ത്തി, ഭാ​ര​ത​പ്പു​ഴ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മലന്പുഴയിലെ ജലനിരപ്പ് താഴ്ത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Top