സാൻഫ്രാൻസിസ്കോ: സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് പോയ സോഫ്റ്റ് വെയർ എൻജിനീയർ മാർക്ക് തോമസ് (ഗൗതം - 34) ആണ് സാൻഫ്രാൻസിസ്കോയിൽ നിന്ന് ഏകദേശം 180 മൈൽ അകലെയുള്ള പൈസർ മെഡോ റിസർവോയറിൽ നീന്തി കുളിക്കുന്നിടെ മുങ്ങി മരിക്കുന്നത്.
ജൂലൈ 6 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 3.30 ന് ആണ് സംഭവം നടക്കുന്നത്. പാരാമെഡിക്കൽ ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഓട്ടോപ്തിക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ബംഗ്ലരുരിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കൽ തോമസ് മാർക്കോസിന്റെയും ആറാട്ടുപുഴ കൊല്ലംപറമ്പിൽ പരേതയായ സാറാ തോമസിന്റെയും രണ്ടു മക്കളിൽ ഇളയ മകൻ ആണ് മരണപ്പെട്ട ഗൗതം. മൂത്തമകൻ മാത്യു തോമസ് കുടുംബസമേതം നോർത്ത് കരോലിനായിൽ ആണ്.
പൊതുദർശനം ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12 മുതൽ 3 മണി വരെ സാൻഫ്രാൻസിക്കോയിലുള്ള ഗാർഡൻ ചാപ്പൽ ഫ്യൂണറൽ ഹോമിൽ (885 EI Camino Real, South San Francisco, CA - 94080) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാരം തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ പിന്നീട്.
- (ഷാജി രാമപുരം)