യു.എ.ഇയില്‍ എത്തി പത്ത് മാസം പൊരിവെയിലത്ത് ശമ്ബളമോ താമസ സ്ഥലമോ നല്‍കാതെ ഉടമ പീഡിപ്പിക്കുന്നുവെന്ന് വിശദീകരിച്ചുള്ള മലയാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാവുന്നു. ഭക്ഷണം പോലുമില്ലാതെയാണ് തങ്ങള്‍ ഇപ്പോള്‍ കഴിയുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ആലപ്പുഴ സ്വദേശി മിഥുന്‍ മാത്യുവാണ് ദുരിത കഥ വിവരിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ആലപ്പുഴ സ്വദേശികള്‍ തന്നെയായ മനു മണിയന്‍, രഞ്ജു, അനീഷ് എന്നിവരും ഇതേ ദുരിതത്തില്‍ തന്നെയാണ്.
ഒന്നര രക്ഷം രൂപ വീതം നല്‍കി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ നാല് പേരും യുഎ.ഇയില്‍ എത്തിയത്. നാട്ടില്‍ ഡ്രെെവര്‍മാരായിരുന്ന ഇവര്‍ക്ക് അതേ ജോലി തന്നെ നല്‍കുമെന്ന് വാഗ്ദ്ധാനം നല്‍കിയാണ് ഇവിടേക്ക് എത്തിച്ചത്. എന്നാല്‍ തൊഴിലാളികളെ മറ്റു കമ്ബനികളിലേയ്‌ക്ക് ജോലിക്കായി നല്‍കുന്ന ലേബര്‍ സപ്ലൈ കമ്ബനിയിലായിരുന്നു നാലുപേരും എത്തപ്പെട്ടത്. ഇവിടെ നിന്ന് പൊരിവെയിലത്ത് റോഡ് നിര്‍മാണത്തിലും കെട്ടിട നിര്‍മാണത്തിലേക്കും പറഞ്ഞയച്ചു.
ഏറെ കഷ്ടപ്പാട് അനുഭവിച്ച് പൊരിവെയിലത്ത് ജോലി ചെയ്തെങ്കിലും ശമ്ബളം നല്‍കാന്‍ ഉടമ തയ്യാറായില്ല. രണ്ടു മാസം മുന്‍പ് ജോലിയില്‍ നിന്നു പറഞ്ഞുവിട്ടതോടെ മിഥുനും മനുവും ഷാര്‍ജ വ്യവസായ മേഖലയിലെ തമിഴ്നാട് സ്വദേശികളുടെ മുറിയില്‍ കഴിഞ്ഞുകൂടുകയാണ്. അവര്‍ കഴിച്ച് ബാക്കിയായ ഭക്ഷണമാണു കഴിക്കുന്നത്. രഞ്ജുവും അനീഷും അബുദാബിയില്‍ ഇതേ ദുരവസ്ഥയില്‍ കഴിയുകയാണ്. അതിനിടെ ജീവിതം അവസാനിപ്പിക്കാന്‍ മനു വിഷം കഴിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തങ്ങളെ രക്ഷിക്കാന്‍ മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകരെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.