അമേരിക്കയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേൻ ഈ വർഷത്തെ ഓണാഘോഷം ഉപേക്ഷിച്ചു കൊണ്ട് ആദ്യഗഡു 5 ലക്ഷം രൂപ അസോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് സംഭാവന നൽകി . എല്ലാ മലയാളീകൾക്ക് ഒപ്പം കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേർന്നുകൊണ്ടാണ് അസോസിയേഷൻ സെപ്റ്റംബർ 8 ആം തീയതി നടത്താനിരുന്ന ഓണാഘോഷങ്ങൾ വേണ്ടാന്ന് വെച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് തുക സമാഹരിച്ചത് . അടുത്ത അഞ്ചു ലക്ഷം ഉടനെതന്നെ കൊടുക്കുന്നതായിരിക്കുമെന്നു ട്രസ്റ്റിബോർഡ് ചെയർമാൻ ജോൺ സി വർഗീസ് അറിയിച്ചു.
കേരളത്തിൽ വെള്ളപ്പൊക്കത്തിനും പ്രകൃതി ക്ഷോഭത്തിനും കരണമായപ്പോൾ തന്നെ സെക്രെട്ടറി ലിജോ ജോൺ കമ്മിറ്റി മീറ്റിങ്ങ് വിളിച്ചുകൂട്ടുകയും അസോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി ഇന്ത്യയിൽ ആയതിനാൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാരിറ്റി പ്രവർത്തങ്ങൾ കോർഡിനേറ്റ് ചെയ്യുവാൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോൺ സി വർഗീസ് (സലിം), മുൻ പ്രെസിഡന്റ്മാരായ ടെറൻസോൺ തോമസ്, കൊച്ചുമ്മൻ ജേക്കബ്, ജോയി ഇട്ടൻ,ജെ മാത്യൂസ് ,തോമസ് കോശി , ചാക്കോ പി. ജോർജ് എന്നിവരെ ചുമതലപ്പെടുത്തിയതിന്റെ ഭലമായി ആദ്യ ഗഡുവായ അഞ്ചു ലക്ഷം നൽകുകയും അടുത്ത അഞ്ചുലക്ഷം സമാഹരിച്ചു കഴിഞ്ഞു. തുടർന്നും സമാഹരിച്ചു കഴിയാവുന്നതും സഹായം കേരളത്തിൽ എത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്‌ഷ്യമെന്ന് ഇവർ അറിയിച്ചു.
കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് നാം നേടിയതെല്ലാം തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു മഹാദുരന്തം നേരിടുബോൾ . നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്.
കയറിയ വെള്ളം എല്ലാം ഇറങ്ങി . എന്നാൽ വെള്ളം കയറിയ മനുഷ്യരുടെ ജീവിതം വീണ്ടെടുക്കുക അത്ര എളുപ്പമല്ല.ക്യാമ്പ് വിട്ടു കഴിഞ്ഞാൽ അവർ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോൾ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. വ്യവസായ മേഖലയും കാർഷിക മേഖലയും അവതാളത്തിൽ ആയി . അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകൾ സർക്കാർ തന്നെ വഹിക്കേണ്ടി ഒരു അവസ്ഥായാണ് ഇപ്പോൾ .സർക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട് തന്നെ ഇത് താങ്ങാനാവില്ല. ദുരിത ബാധിതരുടെ മേൽപ്പറഞ്ഞതു പോലുള്ള ആവശ്യങ്ങൾ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുനുമാവില്ല.
തകർന്നു പോയ റോഡ് , പാലം, വ്യവസായ സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാൻ പറ്റുന്നതല്ലല്ലോ, അതുകൊണ്ടാണ് മുഖ്യ മന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് സംഭാവന നൽകാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷൻ തിരുമാനിച്ചത് .
അസ്സോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി, സെക്രട്ടറി ലിജോ ജോൺ, ട്രഷർ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി ഷാജൻ ജോർജ് , ട്രസ്ടീ ബോർഡ് ചെയർമാൻ ജോൺ സി വർഗീസ്, കോർഡിനേറ്റർ ടെറൻസൺ തോമസ്, ജോയി ഇട്ടൻ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായർ, എം.വി. ചാക്കോ, ചാക്കോ പി. ജോർജ്, എം. വി.കുരിയൻ, എ.വി .വർഗീസ്,കെ . ജി . ജനാർദ്ദനൻ ,രാജൻ ടി ജേക്കബ് ,സുരേന്ദ്രൻ നായർ, ഇട്ടുപ് ദേവസി, ജോൺ തോമസ്എ, രാജ് തോമസ് , ജയാ കുര്യൻ , ജിഷ അരുൺ എന്നിവർ ഓണം നടത്തി ആഘോഷിക്കുന്നതിന് പകരം കേരളത്തിന് കൈ താങ്ങാവാൻ എല്ലാവരോടും ആവിശ്യപ്പെട്ടൂ. ഈ മാതൃക അമേരിക്കയിലെ മറ്റുള്ള അസോസിയേഷനുകൾ പിൻതുടരുമെന്നും കമ്മിറ്റി ആഗ്രഹം പ്രകടത്തിപ്പിച്ചു.