മലയാളി കായികതാരം വൈ. മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെടെ 19 കായികതാരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡിനു ശുപാര്‍ശ. കേരളത്തില്‍ നിന്നുള്ള ഏക ഒളിംപിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രഡറിക്കിനു ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും ശുപാശയുണ്ട്. ഗുസ്‌തി താരം ബജ്രംഗ് പുനിയയ്‌ക്കു പുറമേ പാരാലിംപിക്‌സ് താരം ദീപാ മാലിക്കിനെയും പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌നയ്‌ക്കു ശുപാര്‍ശ ചെയ്‌തു.
വിമല്‍ കുമാര്‍(ബാഡ്‌മിന്റന്‍), സന്ദീപ് ഗുപ്‌ത(ടേബിള്‍ ടെന്നീസ്), മൊഹീന്ദര്‍ സിങ് ഡില്ലന്‍(അത്‌ലറ്റിക്‌സ്) എന്നിവരെയാണു ദ്രോണാചാര്യ പുരസ്‌കാരത്തിനു വിദഗ്‌ധസമിതി ശുപാര്‍ശ ചെയ്‌തത്. ആജീവനാന്ത മികവിനു മെര്‍സ്‌ബാന്‍ പട്ടേല്‍(ഹോക്കി), രാംബീര്‍ സിങ് ഖോഖര്‍(കബഡി), സഞ്‌ജയ് ഭരദ്വാജ്(ക്രിക്കറ്റ്) എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്‌കാരമുണ്ട്.