കണ്ണൂര്‍: വിസ തട്ടിപ്പിനിരയായി നിരവധി മലയാളികള്‍ മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നുവെന്ന യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. പട്ടിണിയിലും അവശതയിലുമായ തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നാണ് സന്ദേശത്തിലുള്ളത്. പാനാസോണിക് കമ്ബനിയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്ന് 1.10 ലക്ഷം മുതല്‍ 1.30 ലക്ഷം രൂപ വരെ വാങ്ങിയതായി ചതിയില്‍പ്പെട്ടവര്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ് മലേഷ്യയില്‍ കുടുങ്ങിയത്.
മാര്‍ച്ച് 27 നാണ് ഇവര്‍ മലേഷ്യയില്‍ എത്തിയത്.15 ദിവസത്തെ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് ഇതുവരെ തൊഴില്‍വിസ കമ്ബനി നല്‍കിയില്ല. ഒറ്റമുറിയാലാണ് ഇവരുടെ താമസം. വിസ തീര്‍ന്നതിനാല്‍ പുറത്തിറങ്ങാനും വയ്യ.കഴിക്കാന്‍ ഭക്ഷണമോ, കുടിക്കാന്‍ വെള്ളമോ ഇല്ലാതെ വലയുകയാണെന്ന് സന്ദേശത്തില്‍ പറയുന്നു.