• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിന്‌


മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന്‌ ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്‌, സേതുരാമയ്യര്‍ സിബി ഐ ഇറങ്ങിയിട്ട്‌ മൂന്ന്‌ പതിറ്റാണ്ട്‌ തികഞ്ഞിരിക്കുകയാണ്‌.

1988ലാണ്‌ ഈ സീരീസിലെ ആദ്യ സിനിമയായ ഒരു സിബി ഐ ഡയറിക്കുറിപ്പ്‌ പുറത്തിറങ്ങിയത്‌. നാല്‌ ഭാഗങ്ങളിലായാണ്‌ സേതുരാമയ്യര്‍ എത്തിയത്‌. അഞ്ചാം ഭാഗത്തിനായി ആരാധകര്‍ ഇന്നും അക്ഷമയോടെ കാത്തിരിക്കുകയാണ്‌. അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതോടെയാണ്‌ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിത്തുടങ്ങിയത്‌. എന്നായിരിക്കും അത്‌ സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ്‌ ആരാധകര്‍. അതിനിടയിലാണ്‌ സിനിമ യാഥാര്‍ത്ഥ്യമാവുന്നതിനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നത്‌.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്‌ സേതുരാമയ്യര്‍. വിവിധ കേസുകളെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ സേതുരാമയ്യരെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കെ മധു എസ്‌ എന്‍ സ്വാമി കൂട്ടുകെട്ടിലാണ്‌ ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്‌. സേതുരാമയ്യരുടെ മാനറിസം പോലും മലയാളികള്‍ക്ക്‌ സുപരിചിതമാണ്‌. അലി ഇമ്രാനെ സേതുരാമയ്യരാക്കിയതും ആ മാനറിസങ്ങള്‍ സ്വീകരിച്ചതിന്‌ പിന്നിലും മമ്മൂട്ടിയായിരുന്നു. സിനിമയ്‌ക്ക്‌ പിന്നിലെ കാര്യങ്ങളെക്കുറിച്ചെല്ലാം ആരാധകര്‍ക്ക്‌ അറിയാവുന്നതാണ്‌. ഓണത്തിന്‌ തിയേറ്ററുകളിലേക്കെത്തുന്ന തരത്തില്‍ സിനിമയൊരുക്കാനുള്ള നീക്കങ്ങളാണ്‌ അണിയറയില്‍ നടക്കുന്നതെന്നുള്ള വിവരമാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്‌.

മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമായ സേതുരാമയ്യര്‍ സീരീസിലെ ആദ്യ സിനിമയായ ഒരു സിബി ഐ ഡയറിക്കുറിപ്പ്‌ 1988 ലാണ്‌ പുറത്തിറങ്ങിയത്‌. സേതുരമായ്യരുടെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ നാല്‌ സിനിമകളാണ്‌ ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്‌. മികച്ച പ്രതികരണമാണ്‌ നാല്‌ സിനിമകള്‍ക്കും ലഭിച്ചത്‌. ഈ കൂട്ടുകെട്ടില്‍ നിന്ന്‌ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ്‌ ആരാധകര്‍. വാണിജ്യപരമായി മികച്ച നേട്ടമായിരുന്നു ഈ സീരീസിലെ ചിത്രങ്ങള്‍ സ്വന്തമാക്കിയത്‌.

1988 ലാണ്‌ കുറ്റാന്വേഷണ പരമ്പരയിലെ ആദ്യ സീരീസായ സിബി ഐ ഡയറിക്കുറിപ്പ്‌ പുറത്തിറങ്ങിയത്‌. അടുത്ത വര്‍ഷം തന്നെ അടുത്ത ചിത്രമായ ജാഗ്രത പുറത്തിറങ്ങി. പിന്നീട്‌ 2004 ലാണ്‌ സേതുരാമയ്യര്‍ സിബി ഐ പുറത്തിറങ്ങിയത്‌. 2005 ല്‍ നേരറിയാന്‍ സിബി ഐ യും പുറത്തിറങ്ങി. ഈ ചിത്രങ്ങളുടെ വിജയ ശേഷമാണ്‌ ചിത്രത്തിന്‌ അഞ്ചാം ഭാഗം ഒരുക്കുന്നത്‌. എസ്‌ എന്‍ സ്വാമിയാണ്‌ കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക്‌ തിരക്കഥ ഒരുക്കിയത്‌. അലി ഇമ്രാന്‍ എന്നായിരുന്നു അദ്ദേഹം കഥാപാത്രത്തിന്‌ പേര്‌ നല്‍കിയതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അലി ഇമ്രാനെ മമ്മൂട്ടിയാണ്‌ സേതുരാമയ്യരാക്കി മാറ്റിയത്‌. സേതുരാമയ്യരുടെ പ്രധാന മാനറിസങ്ങളിലൊന്നായ കൈ പിന്നില്‍ കെട്ടുന്ന ആക്ഷന്‍ മമ്മൂട്ടി സ്വന്തം ഇഷ്ടപ്രകാരം സംഭാവന ചെയ്‌തതാണ്‌. അതും ക്ലിക്കായി. പിന്നീട്‌ എല്ലാ ചിത്രങ്ങളിലും അത്‌ പരീക്ഷിക്കുകയായിരുന്നു. 1988 ല്‍ സിബി ഐ ഡയറിക്കുറിപ്പ്‌, 1989 ല്‍ ജാഗ്രത, 2004 ല്‍ സേതുരാമയ്യര്‍ സിബി ഐ, 2005 ല്‍ നേരറിയാന്‍ സിബി ഐ എന്നീ ചിത്രങ്ങളാണ്‌ ഇതുവരെ ഇറങ്ങിയത്‌. ഇതുവരെയുള്ള ചിത്രങ്ങളെല്ലാം ഒരുക്കിയത്‌ യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ്‌.

എന്‍ എസ്‌ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ്‌ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്‌ പിന്നിലും. ചിത്രത്തിന്‌ ഇതുവരെ പേര്‌ നിശ്ചയിച്ചിട്ടില്ല. സ്വര്‍ഗ്ഗ ചിത്രയുടെ ബാനറില്‍ കെ അപ്പച്ചനാണ്‌ പുതിയ ചിത്രം ഒരുക്കുന്നത്‌. മാമാങ്കത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ മമ്മൂട്ടി ഇപ്പോള്‍. ഇതിന്‌ പിന്നാലെയായി രമേഷ്‌ പിഷാരടിയുടെ ഗാനഗന്ധര്‍വ്വനിലാണ്‌ അദ്ദേഹം അഭിനയിക്കുന്നത്‌. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി നിര്‍മ്മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍ മെഗാസ്റ്റാറുമായി കൂടിക്കാഴ്‌ച നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌.

Top