• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എടത്തല പൊലീസ് മര്‍ദ്ദനം; നിയമസഭയില്‍ പൊലീസിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ ഉസ്മാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഉസ്മാന്‍ പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രസ്വഭാവമുള്ള സംഘടനകള്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി, കുറ്റക്കാരെ ഒരിക്കലും സംരക്ഷിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top