പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി.സി കാപ്പനെ മത്സരിപ്പിക്കാന്‍ എന്‍സിപി തീരുമാനമെടുത്തു. ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് എന്‍സിപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
കേന്ദ്ര, സംസ്ഥാന കമ്മിറ്റികളുടെ തീരുമാനം പാലായില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. തീരുമാനം എല്‍ഡിഎഫില്‍ അറിയിക്കുമെന്ന് എന്‍സിപി ദേശീയ സമിതി അംഗം സുല്‍ഫീക്കര്‍ മയൂരി അറിയിച്ചു.
1965 മുതല്‍ 13 തവണ പാലായില്‍ നിന്നു നിയമസഭയിലെത്തിയത് കെ.എം. മാണിയായിരുന്നു. കെ.എം. മാണിക്കെതിരെ മൂന്നു തവണ മാണി സി കാപ്പന്‍ മത്സരിച്ചിട്ടുണ്ട്. 2001ല്‍ കെ.എം. മാണിക്കെതിരെ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ മത്സരിച്ചിരുന്നു. കെ.എം. മാണിയുടെ വിയോഗത്തിനു ശേഷം കേരളാ കോണ്‍ഗ്രസിനെതിരെ ഒരുവട്ടം കൂടി പാലായില്‍ ജനവിധി തേടുകയാണ് മാണി സി കാപ്പന്‍.