• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഒരു കാലഘട്ടം അവസാനിക്കുന്നു, കെ.എം. മാണിക്ക്‌ വിട

കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ ബഹുമതിക്ക്‌ ഉടമയാണ്‌ അദ്ദേഹം. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ജോസ്‌ കെ.മാണി, എല്‍സമ്മ, ആനി, സ്‌മിത, ടെസ്സി, സാലി.

മുന്‍പ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ശേഷം ഡിസ്‌ചാര്‍ജ്‌ ചെയ്‌തിരുന്നെങ്കിലും ഗുരുതരമായ ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.

മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്‌ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933ല്‍ ജനിച്ചു. മരങ്ങാട്ടുപള്ളി സെന്റ്‌ തോമസിലും കടപ്ലാമറ്റം സെന്റ്‌ ആന്റണീസിലും കുറവിലങ്ങാട്‌ സെന്റ്‌ മേരീസിലും പാലാ സെന്റ്‌ തോമസിലുമൊക്കെയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ്‌ ജോസഫ്‌സിലും തേവര സേക്രഡ്‌ ഹാര്‍ട്ട്‌സിലുമായിരുന്നു കോളജ്‌ വിദ്യാഭ്യാസം.

രാഷ്ട്രീയത്തിലേക്ക്‌ എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്‌ സ്ഥാനമായിരുന്നു ആദ്യം മാണിയെ തേടിയെത്തിയത്‌. 1959ല്‍ ആദ്യം കെപിസിസി അംഗമായി. അന്നുമുതല്‍ കേരള കോണ്‍ഗ്രസ്‌ ഉണ്ടാകുന്നതുവരെ കെപിസിസി അംഗമായിരുന്നു. 1964ല്‍ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവര്‍ഷമാണ്‌ പി.ടി. ചാക്കോയുടെ വിയോഗം. പാര്‍ട്ടി ചാക്കോയോട്‌ അനീതിയാണു കാട്ടിയതെന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ ഉറച്ചു വിശ്വസിച്ചു. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ്‌ വിട്ടു. 1964ല്‍ തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട്‌ അതേപടി കേരള കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

1965ല്‍ കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്‌. ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, �വനം, വിദ്യുച്‌ഛക്‌തി അങ്ങനെ പലവകുപ്പിലും മന്ത്രിയായിട്ടുണ്ട്‌.

Top