ജയ്പുര്‍ : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. ഇന്ത്യയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് മജിസ്ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതിയിലാണു കേസെടുത്തത്.വാദം കേള്‍ക്കാനായി കേസ് 20 ന് പരിഗണിക്കും.കറാച്ചിയില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പാകിസ്ഥാന് അനുകൂലമായി അയ്യര്‍ പ്രസ്താവന നടത്തിയത്.
പാകിസ്താനുമായുള്ള പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം ദേശവിരുദ്ധമാണ് അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ പാക് അനുകൂല പരാമര്‍ശം നടത്തിയത്. ഭീകരരെ പിന്തുണയ്ക്കുന്ന പാക് നടപടിയെ രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അപലപിക്കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ ആരാജ്യത്തിന് അനുകൂലമായ പരാമര്‍ശം നടത്തിയിട്ടുള്ളതെന്നും ബി.ജെ.പി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.