ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
മഞ്ജുവിനെയും സംഘത്തെയും മണാലിയില്‍ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. മഞ്ജുവിനെയും സംഘത്തെയും കോക്ചാര്‍ ബേസ് ക്യാംപിലാണ് എത്തിക്കുക. ഇതിനായി 22 കിലോമീറ്റര്‍ നടക്കേണ്ടതുണ്ട്.