പാലക്കാട്> മണ്ണാര്‍ക്കാട് സഫീര്‍ കൊലപാതക കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. സഫീറിന്റെ അയല്‍വാസികളാണ് അറസ്റ്റിലായത്.
സഫീറിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. വിദ്യാഭ്യാസ കാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റെ മകനും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ കുന്തിപ്പുഴ സ്വദേശി സഫീര്‍ ഇന്നലെ രാത്രിയാണ് കൊലപ്പെട്ടത്.
കോടതിപ്പടിയിലെ വ്യാപാരശാലയില്‍ എത്തിയ ഒരു സംഘം സഫീറിനെ കുത്തിക്കൊല്ലുകയായിരുന്നു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് ആറുവരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.