ദമാസ്കസ്∙ സിറിയയിൽ റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 32 മരണം. ‘സാങ്കേതിക തകരാർ’ മൂലമാണു വിമാനം തകർന്നതെന്നാണു പ്രാഥമിക റിപ്പോർട്ട്. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞമാസം മോസ്കോയ്ക്കു സമീപം റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടിരുന്നു. 74 ഏക്കറോളം വരുന്ന വനപ്രദേശത്താണു സറാറ്റോവ് എയർലൈന്‍സിന്റെ അന്റോനോവ് എഎൻ–148 വിമാനം തകർന്നുവീണത്. വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകം കുത്തനെ താഴേക്കു പതിക്കുകയായിരുന്നു.