• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാർ ആലഞ്ചേരിക്കെതിരേ ഫാരിസ് ? സഭയ്ക്കെതിരേ ഫാരിസ് പണമിറക്കുന്നതായി പി.സി. ജോർജ്

സഭയിൽ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവപീഡനങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനും ദൈവം ഇടപെടുന്നതിന് അതിരൂപതാംഗങ്ങളെല്ലാവരും ഈ വെള്ളിയാഴ്ച ഉപവസിച്ചു പ്രാർഥിക്കണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു.അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങൾ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെ മുഴുവൻ വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ഉള്ളിൽ നിന്നും പുറത്തുനിന്നും സഭയ്ക്കു പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു. ന്ധഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പൈശാചികതന്ത്രത്തിനു പലരും വിധേയപ്പെടുന്നതായി കാണുന്നു. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോ എന്ന് നല്ലവരായ സഭാമക്കൾ ഭയക്കുന്നു. സ്നേഹവും ഐക്യവുമാണ് സഭയുടെ ശക്തിയും ബലവും. അത് തകരുവാൻ നാമനുവദിക്കരുത്.
പുറത്തുനിന്നുള്ള ഭീഷണികളും പീഡനങ്ങളും സഭയ്ക്ക് എക്കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ അടുത്തകാലത്തുണ്ടായിട്ടുള്ള ക്രൈസ്തവ പീഡനങ്ങൾ പലതാണ്. അതിൻറെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഉജ്ജൈൻ രൂപതയുടെ ആശുപത്രിക്കെതിരായ ആക്രമണം. ഇന്ത്യയുടെ മതേതരത്വവും മതസഹിഷ്ണുതയും ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷാവകാശങ്ങളും മതസ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്നു. അക്രമരാഷ്ട്രീയം ശക്തി പ്രാപിക്കുന്നു. സ്വച്ഛന്ദമായ ജീവിതവും സഹകരണസമീപനവും അസാധ്യമാക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നു.ഇപ്രകാരം അകത്തുനിന്നും പുറത്തുനിന്നും ആവിർഭവിക്കുന്ന വിരുദ്ധശക്തികളെ അതിജീവിക്കാനും സമാധാനവും സാഹോദര്യവും വളർത്തുവാനും ദൈവത്തിൻറെ സഹായം ആവശ്യമാണ്. ഉപവാസപ്രാർഥനയിലൂടെ അതിരൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ച നിരവധി സംഭവങ്ങൾ സഭാചരിത്രത്തിൽ കാണാൻ കഴിയും. കർത്താവിൻറെ പീഡാസഹനത്തെ ധ്യാനിക്കുന്ന നോന്പുകാലമാണിത്. സ്വന്തം ജനമാണ് ഈശോയെ തിരസ്കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. അതുപോലെയുള്ള സഹനത്തിൻറെ ദിവസങ്ങൾ തൻറെ അനുയായികൾക്കും നേരിടേണ്ടി വരുമെന്ന് ഈശോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ പീഡാനുഭവവെള്ളിക്കുശേഷം ഒരു ഉയിർപ്പു ഞായറാഴ്ച ഉണ്ടാകുമെന്നത് നിശ്ചയമാണ്.
ഇതേ സമയം  ഫാരിസ്  അബൂബേക്കറിന്‍റെ പണമാണ് കേസ് നടത്താൻ വിമതർ ഉപയോഗിക്കുന്നതെന്നു  പി.സി.ജോർജ് എംഎൽഎ ആരോപിക്കുന്നു. ദീപിക  പത്രത്തെരക്ഷിക്കാനെത്തിയ  ഫാരിസ് അബൂബേക്കർ പത്രം സ്വന്തമാക്കിയ കഥയാണ് പി.സി പറയുന്നത്.  കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിലാണ്  ഫാരിസിന്‍റെ ഇടപെടൽ വ്യക്തമാക്കുന്നത്. അഞ്ചു ലക്ഷം രൂപ   കേസ് നടത്താൻ  നൽകുന്നതു ഫാരിസ് അബൂബേക്കറല്ലെന്ന പിസി.യുടെ വാക്കുകൾ വിശ്വസികൾ ഏറ്റെടുത്തിരിക്കുകയാണ്. സഭയെ തകർക്കാൻ ഒരു വിഭാഗം വൈദികർ  മാർ ആലഞ്ചേരിക്കെതിരേ രംഗത്തു വന്നതെന്നു  അദ്ദേഹം ആരോപിക്കുന്നു.

Top