തിരുവല്ല : മറ്റുള്ളവരിലൂടെ ദൈ വത്തിന്റെ മുഖം ദർശിക്കാൻ കഴി യണമെന്ന ആഹ്വാനത്തോടെ 123-ാമത് മാരാമൺ കൺവൻഷ നു സമാപനം. - ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകി. കഷ്ടത്കൾ ഉണ്ടാകുമ്പോൾ ദൈവത്ത തള്ളിപ്പറയാതെ അവനെ ശുശ്ര ഷിക്കുന്നവരായി നാം മാറാണം. നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ ക്ക് പ്രതിഫലം മനുഷ്യനിൽ നി ന്നല്ല ദൈവത്തിൽ നിന്നാണ് ലഭി ക്കുന്നത്. കഷ്ടതകളിൽ ദൈവം നമുക്കു തുണയായിരിക്കും.
മാർത്തോമ്മാ സുവിശേഷ സേ വികാസംഘത്തിന്റെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാരാമൺ കൺവൻഷനിൽ നിർ വഹിക്കുകയായിരുന്നു അദ്ദേ ഹം. വിപ്ലവം കൊണ്ടല്ല വിശ്വാസ ത്തിലുറച്ചുനിന്നാണ് സഭ വളർ ന്നത്. ദൈവവവിളിയുടെ ശക്തി യെയാണ് സഭയുടെ ചരിത്രം സൂ ചിപ്പിക്കുന്നത്, പൂർവികർ പകർ ന്നു നൽകിയ അധ്യാത്മികത പൂ ക്ഷിക്കേണ്ട ബാധ്യത നമുക്ക ണ്ട്. ഇക്കാര്യത്തിൽ സ്ത്രീകളു ടെ പങ്ക് വലുതാണെന്നും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാ പ്പൊലീത്ത പറഞ്ഞു.
സുവിശേഷ സേവികാസംഘം - പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിച്ചു. ശതാബ്ദി ലോഗോയുടെ പ്രകാശനം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും വെബ്സൈറ്റിന്റെ ഉദ്ഘാടനം ഡോ, ഫിലിപ്പോസ് മാർ ക്രിസോ - ം വലിയ മെത്രാപ്പൊലീത്ത യും നിർവഹിച്ചു. - ജനറൽ സെക്രട്ടറി മിനി ജോ യ് തോമസ് പ്രസംഗിച്ചു. റവ. സാജൻ പി.മാത്യുവിന്റെ നേതൃ ത്വത്തിൽ 100 അംഗ സേവികാ സംഘ പ്രവർത്തകർ ശതാബ്ദി ഗാനം ആലപിച്ചു. -- 1919ലെ മാരാമൺ കൺവൻഷ നിലാണ് മാർത്തോമ്മാ സുവിശേ ഷ സേവികാസംഘം ഉദ്ഘാടനം ചെയ്തത്.