തിന്മകളുടെ ശക്തികളെ തടഞ്ഞുനിർത്തിയിരുന്ന പ്രാർഥനയെന്ന സംരക്ഷണ മതിൽ തകർന്നുവീണതാണ് ഇന്നത്തെ സമൂഹത്തിലുണ്ടായ ധാർമിക അധഃപതനത്തിന് കാരണമെന്ന് ജോസഫ് മാർ ബർണ ബാസ്. മാരാമൺ കൺവൻഷ നിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"ബാലൻ കൂടെയില്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുത്തേ ക്ക് പോകും?.'(ഉൽപത്തി- 44.34) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി യാക്കോബിന്റെ കുടുംബ പശ്ചാത്തലം വിശദീകരിച്ച വചനശുശ്രൂഷയിയിൽ സമുഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. - പല വീടുകളിലും മാതാപിതാക്കൾ ഇന്ന് തടവറയിലാണ്. അമ്മമാരെ പൂട്ടിയിട്ടിട്ട് പോകുന്ന മക്കൾ ഇന്ന് സമൂഹത്തിലുണ്ട്. മക്കൾക്ക് അമ്മമാരിലും സംശയം ജനിച്ചിരിക്കുന്നു, ആത്മീയ മൂല്യങ്ങൾ പകർന്നുനൽകേണ്ട സമയത്ത് ഇതു ചെ യ്യാതെ പോയതാണ് പലപ്രശ്നങ്ങൾക്കും കാരണം.
ചട്ടക്കൂടുകൾ വിട്ട് സ്വന്തo ഇഷ്ട പ്രകാരം ജിവിക്കാനുള്ള വ്യഗ്രത കുറ്റകൃത്യങ്ങളും വിവാഹ മോചനവും വിവാഹ മോചന ക്കേസുകളും കൂടിവരുന്നു. മക്കളുടെ അനാഥത്വം പോലും പലർക്കും പ്രശ്നമല്ലാതായി. 100% സാക്ഷരരും 99% ഈശ്വര വിശ്വാസികളുമുള്ള നാട്ടിലാണിതൊക്കെ സംഭവിക്കുന്നത്. പണവും പ്രതാപവും പദവിയുമൊക്കെ നഷ്ടപ്പെട്ടുപോകും. എന്നാൽ, നമ്മൾ പുലർത്തുന്ന ജീവിതവിശുദ്ധി ഒരിക്കലും നഷ്ടമാകുന്നില്ല. മാതാപി താക്കൾ മരിച്ചാൽ ഇന്ന് കരയാൻ മക്കളില്ല. മക്കൾക്ക് ഇവരെ എത്രയും വേഗം സംസ്കരിക്കാനാണ് താൽപര്യം. ഇന്നത്തെ സമൂഹത്തി നാവശ്യം കരയുന്ന സഹോദരന്മാരെയാണ്. ദൈവത്തിന്റെ സമ്മാനമാണു ജീവിതം. ജീവിത യാത്രയ്ക്കിടയിൽ ദൈവത്തെ അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തർ ക്കുമുണ്ട്. ദൈവത്തെ അറിയുന്നവൻ ബുദ്ധിമാനാണ്. അതുകൊണ്ടാണ് സങ്കീർത്തനക്കാരൻ ചോദിക്കുന്നത് -ദൈവത്തെ അറിയുന്ന ബുദ്ധിമാനുണ്ടായെന്ന്?- മാർ ബാർണബാസ് കൂട്ടിച്ചേർത്തു.ഡോ. മാത്യൂസ് മാർ മക്കാറി യോസ് അധ്യക്ഷത വഹിച്ചു.
മാരാമണ്ണിൽ ഇന്ന് - 10.00. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത 2.00. റവ. ആർ. രാജ്കുമാർ 6.30, ബിഷപ് പീറ്റർ ഡേവിഡ് ഈറ്റൺ