സാന്‍ ഫ്രാന്‍സിസ്കോ: അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ്. ബ്രിട്ടന് ആസ്ഥാനമായുള്ള േകംബ്രിജ് അനലറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗ് തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞത്.
തെന്റ കമ്ബനി അബദ്ധം െചയ്തിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- ഫേസ്ബുക്ക് പോസ്റ്റില്‍ സക്കര് ബര്‍ഗ് പറഞ്ഞു.
എന്ത് തെറ്റാണ് കമ്ബനി ചെയ്തതെന്ന് പോസ്റ്റില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍, ഫേസ്ബുക്ക് പ്ലാറ്റ് ഫോമിലുള്ള ആപ്പുകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്നത് നിയന്ത്രിക്കും. തങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുന്നത് തടയുന്നതിനുള്ള സംവിധാനം അംഗങ്ങള്‍ക്കായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങള്‍ ചോര്‍ന്നത് വലിയ വിശ്വാസ വഞ്ചനയായി. ഇൗ സംഭവത്തില്‍ തനിക്ക് വളരെയധികം ദുഃഖമുണ്ട്. ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അടിസ്ഥാനപരമായ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും സക്കര് ബര്‍ഗ് സി.എന്‍.എന്നിനോട് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ബ്രെക്സിറ്റ് അനുകൂലികളെയും സഹായിക്കുന്നതിന് അനലറ്റിക അനുവാദമില്ലാതെ അഞ്ചു കോടിയിലേറെ ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചതിന് ഫേസ്ബുക്ക് വിശദീകരണം നല്‍കണമെന്ന് യൂറോപ്യന്‍ യൂനിയനും ബ്രിട്ടീഷ് നിയമസാമാജികരും ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ചോര്‍ത്താനായി നിര്‍മിച്ച ആപ് 2,70,000 ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി ഫേസ്ബുക്ക് അധികൃതര്‍ സമ്മതിച്ചിരുന്നു.
അതേസമയം, ഡാറ്റകള്‍ ചോര്‍ത്താനായി സഹായം നല്കിയ ഡോ. അലക്സാണ്ടര്‍ കോഗന് താന്‍ ബലിയാടാവുകയായിരുന്നു എന്ന് വെളിപ്പെടുത്തി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കുന്നതിെന്റ ഭാഗമായി ഡാറ്റകള്‍ ചോര്‍ത്താനാണ് ആപ് നിര്‍മിക്കാന്‍ ഏല്പിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും കോഗന് പറഞ്ഞു. കോഗന് തങ്ങളുടെ ചട്ടങ്ങള്‍ ലംഘിച്ചതായി ഫേസ്ബുക് കുറ്റപ്പെടുത്തിയിരുന്നു.