• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഡോ. ജോസഫ്‌ മാര്‍ത്തോമ്മായുടെ അനുസ്‌മരണസമ്മേളനം നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍

ഷാജീ രാമപുരം
മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്‌ത ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെ അനുസ്‌മരിച്ച്‌ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്‌ച വൈകിട്ട്‌ ന്യൂയോര്‍ക്ക്‌ സമയം 8 മണിക്ക്‌ അനുസ്‌മരണ സമ്മേളനം നടത്തുന്നു.

സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ ബിഷപ്‌ ഡോ.ഐസക്ക്‌ മാര്‍ ഫിലക്‌സിനോസ്‌ അധ്യക്ഷത വഹിക്കും. ഡോ.സഖറിയാസ്‌ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ), ആര്‍ച്ച്‌ ബിഷപ്‌ എല്‍ദോ മാര്‍ തീത്തോസ്‌ (സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ബിഷപ്‌ മാര്‍ ജോയ്‌ ആലപ്പാട്ട്‌ (സിറോ മലബാര്‍ കാതലിക്ക്‌ ചര്‍ച്ച്‌), ബിഷപ്‌ ജോണ്‍സി ഇട്ടി (എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌), ബിഷപ്‌ പീറ്റര്‍ ഈറ്റണ്‍ (സൗത്ത്‌ ഫ്‌ലോറിഡ എപ്പിസ്‌കോപ്പല്‍ ഡയോസിസ്‌) എന്നീ ബിഷപ്പുമാര്‍ വിവിധ സഭകളെ പ്രതിനിധാനം ചെയ്‌ത്‌ സംസാരിക്കും.
ജിം വിന്‍ക്ലെര്‍ (സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌), റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോന്‍സ്‌ (മെതഡിസ്റ്റ്‌ ചര്‍ച്ച്‌), റവ.സജീവ്‌ സുഗു (സി എസ്‌ ഐ), സെനറ്റര്‍ കെവിന്‍ തോമസ്‌ (ന്യൂയോര്‍ക്ക്‌), മേയര്‍ സജി ജോര്‍ജ്‌ (സണ്ണിവെയില്‍), ആനി മാത്യൂസ്‌ യൂന്നെസ്‌ (കൊച്ചു മകള്‍, ബിഷപ്‌ സ്റ്റാന്‍ലി ജോണ്‍സ്‌), റവ.എം.പി യോഹന്നാന്‍ (മുന്‍ വൈദീക ട്രസ്റ്റി), റവ.സജു പാപ്പച്ചന്‍ (മുന്‍ സെക്രട്ടറി, ഡോ.ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത), റവ.ഷിബി എബ്രഹാം (വികാര്‍, സൗത്ത്‌ ഫ്‌ലോറിഡ), ഫിലിപ്പ്‌ തോമസ്‌ സിപിഎ (ഭദ്രാസന ട്രഷറാര്‍), നിര്‍മ്മല എബ്രഹാം (മെംബര്‍,സഭാ കൗണ്‍സില്‍), ഡോ.ജോ മാത്യു ജോര്‍ജ്‌ (മെംബര്‍, ഭദ്രാസന കൗണ്‍സില്‍) എന്നിവര്‍ വിവിധ സംഘടനകളെയും, സഭയെയും പ്രതിനിധികരിക്കും.

വികാരി ജനറല്‍ റവ.ഡോ.ചെറിയാന്‍ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിന്‌ ഭദ്രാസന പ്രോഗ്രാം മാനേജര്‍ റവ.ഡോ.ഫിലിപ്പ്‌ വര്‍ഗീസ്‌ നന്ദി രേഖപ്പെടുത്തും. റവ.തോമസ്‌ ജോസഫിന്റെ (വികാര്‍, ഒക്ലഹോമ) പ്രാര്‍ത്ഥനയോട്‌ സമ്മേളനം സമാപിക്കും.

യൂട്യൂബ്‌, www.marthomanae.org എന്ന വെബ്‌ സൈറ്റിലൂടെയും തത്സമയം ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്‌. സമ്മേളനത്തിലേക്ക്‌ ഏവരെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ്‌ ഇടുക്കുള അറിയിച്ചു.

Top