ഷാജി രാമപുരം
ആര്‍ജ്ജവ സംസ്‌ക്കാരത്തിന്റെ ആളിക്കത്തലുകള്‍, സമൂഹത്തെയും, കുടുംബബന്ധങ്ങളെയും, ധാര്‍മീക മൂല്യങ്ങളെയും വെണ്ണീറാക്കുന്നു. മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടന്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ ഉത്‌ഘാടന ദിവസം പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ സാബു വാര്യാപുരം അഭിപ്രായപ്പെട്ടു.
പാര്‍ക്കാന്‍ ഇടമില്ലാതെ വലയുന്ന സഹോദരങ്ങള്‍ക്കായി സ്വന്ത അവകാശഭൂമിയെ വിട്ടുകൊടുക്കാന്‍ മനസുകാണിച്ച യഹൂദാ ഗോത്രം ഒരുവശത്തു, മറുവശത്തു നിരായുധനെയും സമാധാനകാംഷിയെയും അരിഞ്ഞുവീഴ്‌ത്തി ചാമ്പലാക്കി വിജയം ആഘോഷിക്കുന്ന ദാന്‍ ഗോത്രം. ഇതു ഇന്നിന്റെ കഥയാണ്, നാളയുടെ ചരിത്രം ചോരയില്‍ എഴുതാന്‍ കൊതിക്കുന്നവന്റെ നേര്‍ ചിത്രമാണ് ഇത് സൂചിപ്പിക്കുന്നത്. നാം ആരുടെ പക്ഷത്താണ്. വിശുദ്ധ ബൈബിളിനെ ആസ്‌പദമാക്കി സാബു വാര്യാപുരം ഉത്‌ബോധിപ്പിച്ചു.
റവ.പി.തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡാളസിലെ അനേക വിശ്വാസികള്‍ പങ്കെടുത്തു. ഇടവക ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.