• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാർത്തോമ്മ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് ഡാലസിൽ ആവേശഭരിതമായ പിന്തുണ

ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കുടുംബ സംഗമം ആയ മാർത്തോമ്മ ഫാമിലി കോൺഫറൻസിന്റെ 32 - മത് സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷന് ഡാലസിലെ മാർത്തോമ്മ ഇടവകളിൽ നിന്ന് ആവേശഭരിതമായ പിന്തുണയാണ് ലഭിക്കുന്നത് എന്ന് കോൺഫറൻസ് ജനറൽ കൺവീനർ റവ.എബ്രഹാം വർഗീസ്, ഭദ്രാസന ട്രഷറാർ ഫിലിപ്പ് തോമസ് സി.പി.എ, രജിസ്ട്രേഷൻ കൺവീനർ ജോൺ കെ.ഫിലിപ്പ് എന്നിവർ അറിയിച്ചു.

മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച്, സെഹിയോൻ മാർത്തോമ്മ ചർച്ച് പ്ലാനോ, മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കരോൾട്ടൺ, സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് മൊസ്കിറ്റ് എന്നീ ഇടവകളിൽ വെച്ച് കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ പ്രത്യേകം രജിസ്ട്രേഷൻ കിക്കോഫ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. മീറ്റിങ്ങുകൾക്ക് ഇടവക പട്ടക്കാരായ റവ.പി.സി സജി, റവ.മാത്യു സാമുവേൽ, റവ.അലക്സ് കെ.ചാക്കോ, റവ.വിജു വർഗീസ്, റവ.ഷൈജു പി. ജോൺ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ, രജിസ്ട്രേഷൻ കൺവീനർ, ഭദ്രാസന ട്രഷറാർ എന്നിവരെ കൂടാതെ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ റവ.മാത്യു ഫിലിപ്പ്, സുവനീർ കമ്മറ്റി ചെയർമാൻ റവ.ഫിലിപ്പ് ഫിലിപ്പ്, പ്രയർ സെൽ കോ.കൺവീനർ മറിയാമ്മ തോമസ്, കോൺഫ്രറൻസ് ട്രഷറാർ സജു കോര, അക്കൗണ്ടന്റ് എബി ജോർജ്, ലിൻ കീരിക്കാട്. സാക് തോമസ് എന്നിവരും ഡാലസിൽ വിവിധ ഇടവകളിൽ നടന്ന കിക്കോഫ് മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകി.

ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഇന്റർനാഷണൽ എയർപോർട്ടിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ വെച്ച് നടത്തപ്പെടുന്ന മാർത്തോമ്മാ ഫാമിലി കോൺഫറൻസിൽ ഭദ്രാസനത്തിലെ എല്ലാ ഇടവകളിൽ നിന്നും പരമാവധി അംഗങ്ങൾ പങ്കെടുത്ത് കോൺഫറൻസ് വൻ വിജയപ്രദമാക്കണമെന്ന് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

 

Top