• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സ് പ്രൗഢഗംഭീര തുടക്കം

ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കുടുംബസംഗമം ആയ 32-മ്ത മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന് ഹ്യൂസ്റ്റണ്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം മാര്‍ത്തോമ്മ സഭയുടെ പരമാധഅയക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. മനുഷ്യത്വത്തിന്റെ പൂര്‍ണ്ണത ദൈവ വചനത്തിലൂടെ വെളിപ്പെടുന്ന ക്രിസ്തുവിന്റെ തിരുശരീരമാകുന്ന സഭയിലൂടെയാണ്. അസാധ്യമായതിനെ സാധ്യമാക്കുന്ന ദൈവാത്മാവിന്റെ കൃപയില്‍ ലോകത്തിന്റെ സമഗ്ര രൂപാന്തരം സാധ്യമാകണമെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉത്‌ബോധിപ്പിച്ചു.

ചടങ്ങില്‍ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ്  ജോസഫ് മാര്‍ ബര്‍ണബാസ്, ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസനാധിപന്‍ ബിഷപ് തോമസ് മാര്‍ തിമൊഥിയോസ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ്, മുഖ്യ പ്രാസംഗികന്‍ റവ.സാം.ടി.കോശി, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ റവ.എബ്രഹാം വര്‍ഗീസ്, സെക്രട്ടറി ജോണ്‍ കെ. ഫിലിപ്പ്, ട്രഷറാര്‍ സജു കോര, അക്കൗണ്ടന്റ് എബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

തൃത്വദൈവത്തിന്റെ കൂട്ടായ്മ സഭയുടെ ശുശ്രൂഷാരംഗങ്ങളില്‍ അനുവര്‍ത്തിക്കാന്‍ ദൈവീക കുടുംബങ്ങളുടെ ഒത്തുചേരലുകള്‍ മുഖാന്തിരം ആകണമെന്ന് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച കോണ്‍ഫറന്‍സ് ഞായറാഴ്ച ഉച്ചയോടുകൂടി സമാപിക്കും. ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നും ആയിരത്തില്‍പരം സഭാഗംങ്ങളും, പട്ടക്കാരും പങ്കെടുക്കുന്ന സമ്മേളനം പുതിയ ഒരു അദ്ധ്യായം ആയിരിക്കും എന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Top