• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണില്‍

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് ജൂലൈ 5 മുതല്‍ 8 വരെ ഭദ്രാസനത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 32-മത് മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് നടത്തപ്പെടുന്നു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ്, തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ് ജോസഫ് മാര്‍ബര്‍ണബാസ്, ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോഥിയോസ് ജനീവ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ഇടവകകളിലെ വികാരിയും ബഹുമുഖ പണ്ഡിതനും ആയ റവ.സാം കോശി എന്നിവരാണ് കോണ്‍ഫ്രറന്‍സിന് നേതൃത്വം നല്‍കുന്നത്.

ദൈവത്താല്‍ സംയോജിക്കപ്പെട്ടവര്‍, സേവനത്തിനായി സമര്‍പ്പിതര്‍(United by God; Committed to serve ) എന്നതാണ് മുഖ്യ ചിന്താവിഷയം. ജൂലൈ 5 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് 6.30ന് കോണ്‍ഫ്രറന്‍സിന്റെ ഔപചാരിക ഉത്ഘാടനം നടക്കും. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക മീറ്റിംഗുകള്‍ കോണ്‍ഫ്രറന്‍സിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

റവ.മനോജ് ഇടിക്കുള, റവ.ബൈജു മാര്‍ക്കോസ്, റവ.ഡോ.ഫിലിപ്പ് വര്‍ഗീസ്, പ്രൊഫ.ഫിലിപ്പ് തോമസ്, റവ.ക്രിസ്റ്റഫര്‍ പി.ഡാനിയേല്‍, റവ.ജയ്‌സണ്‍ എ. തോമസ്, ഡോ.ഫിലിപ്പ് തോമസ്, നവിത മേരി ജോജി, റവ.എബ്രഹാം കുരുവിള, റവ.ബിജു പി. സൈമണ്‍, നീതി ക്രിസ്റ്റഫര്‍, ഷെറിന്‍ സോനു എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

കോണ്‍ഫ്രറന്‍സില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ജനറല്‍ കണ്‍വീനര്‍ റവ.എബ്രഹാം വര്‍ഗീസ്, സെക്രട്ടറി ജോണ്‍ കെ. ഫിലിപ്പ്(പ്രകാശ്), മീഡിയ ചെയര്‍മാന്‍ റവ.വിജു വര്‍ഗീസ്, കണ്‍വീനര്‍ സഖറിയാ കോശി എന്നിവര്‍ അറിയിച്ചു.

Top