• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാര്‍ത്തോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയണ്‍ യുവജന സഖ്യം സെമിനാറും കലാമേളയും സമാപിച്ചു

പി പി ചെറിയാന്‍
നോര്‍ത്ത്‌ അമേരിക്കന്‍ യൂറോപ്‌ മാര്‍ത്തോമാ ഭദ്രാസന സൗത്ത്‌ വെസ്റ്റ്‌ റീജിയണ്‍ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്‌ സെഹിയോന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന സെമിനാറും കലാമേളയും സമാപിച്ചു .

ഓഗസ്റ്റ്‌ 30-ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം നടന്ന സമ്മേളനത്തില്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളി വികാരി റവ ഫാദര്‍ രാജേഷ്‌ കെ ജോണ്‍ ഭദ്ര ദീപം കൊളുത്തി മീറ്റിംഗ്‌ ഉല്‍ഘാടനം ചെയ്‌തു. ബൈബിള്‍ റീഡിങ്ങിനും മധ്യസ്‌ഥ പ്രാര്‍ഥനക്കും ശേഷം റവ ഫാദര്‍ രാജേഷ്‌ കെ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. റവ ഡോ. എബ്രഹാം മാത്യു, റവ മാത്യു മാത്യൂസ്‌, റവ തോമസ്‌ മാത്യു, റവ ബ്ലെസിന്‌ കെ മോന്‍, റവ തോമസ്‌ ജോസഫ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു..

ശനിയാഴ്‌ച രാവിലെ മേഖലയിലെ എല്ലാ ശാഖകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഖ്യം അംഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ്‌, പാട്ട്‌, ബൈബിള്‍ റീഡിങ്‌, പ്രസംഗം, ഉപന്യാസം, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍ ഡാളസ്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ യുവജന സഖ്യം ഒന്നാം സ്ഥാനത്ത്‌ എത്തുകയും. രണ്ടാം സ്ഥാനം ഡാളസ്‌ കരോള്‍ട്ടന്‍ മാര്‍ത്തോമാ യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്‌തു. ഗ്രൂപ്പ്‌ സോങ്ങ്‌ മത്സരത്തില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജന സഖ്യം ഒന്നാം സ്ഥാനത്ത്‌ എത്തുകയും രണ്ടാം സ്ഥാനം ഡാളസ്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്‌തു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഡാളസ്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ യുവജന സഖ്യം എവര്‍ റോളിങ്ങ്‌ ട്രോഫി സ്വന്തമാക്കി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജന സഖ്യം കരസ്ഥമാക്കി.

Top