തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി എന്ന നാല്പത്തിയാറുകാരി സന്നിധാനത്തേക്ക് പ്രവേശിക്കാനായി എത്തി. തന്നെ അക്രമിക്കരുതെന്നും താന്‍ പ്രപഞ്ച ശക്തിയെ കണ്ടുകൊള്ളട്ടെ എന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് പോലീസ് സുരക്ഷ നല്കനാവില്ല എന്ന് മേരിയുമായി ഉള്ള ചര്‍ച്ചയില്‍ അറിയിച്ചു. എന്നാല്‍ തനിക്ക് അയ്യപ്പനെ കാണണമെന്ന് മേരി പറഞ്ഞു.സംരക്ഷണം നല്കി കൊണ്ടുപോകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ കണ്ട്രോള് റൂമില്‍ കാത്തിരിക്കുമെന്നും ഇവര്‍ പറഞ്ഞു
രഹ്നാ ഫാത്തിമയും കവിതയും മലയിറങ്ങി തുടങ്ങിയതിന് പിന്നാലെ മല ചവിട്ടാനുറച്ച് 46കാരി പമ്ബയിലെത്തി. കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയാണ് മലകയറാന്‍ എത്തിയിരിക്കുന്നത്. മാലയും ഇരുമുടിയും ഇല്ലാതെയാണ് വിശ്വാസിയാണെന്ന് പറഞ്ഞ് യുവതി പമ്ബയിലെത്തിയിരിക്കുന്നത്. വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കണ്ട് തൊഴാന്‍ ആഗ്രഹമുണ്ട് അതുകൊണ്ടാണ് താന്‍ മലകയറാനെത്തിയതെന്നാണ് യുവതി പറയുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്ത യുവതി എത്തിയത് ഒറ്റയ്ക്കാണ്. പൊലീസിനെയും ഇവര്‍ വിവരം അറിയിച്ചിരുന്നില്ല.ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നാണ് യുവതി എത്തിയിരിക്കുന്നത്.
പമ്ബയില്‍ എത്തിയ യുവതിയെ അയ്യപ്പ ഭക്തരും പൊലീസുകാരും തടഞ്ഞ് നിര്‍ത്തി. ഉന്നത പൊലീസുകാരുമായി സംസാരിച്ച ശേഷം കയറ്റി വിടാമെന്ന് പമ്ബയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെത്തി മുകളിലേക്ക് പോകാന്‍ സാധിക്കില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്നും തിരികെ പോവണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാവാന് തയ്യാറാകാതെ യുവതി മല കയറാന്‍ തീരുമാനിച്ചു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഇവര്‍ മലമുകളിലേക്ക് നടന്ന് നീങ്ങുക ആയിരുന്നു. പിന്നീട് ഇവരെ പൊലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റി. മനപ്പൂര്‍വ്വം ഒരു പ്രശ്നം ഉണ്ടാക്കാനെന്ന രീതിയില്‍ തന്നെയാണ് മലചവിട്ടാനുള്ള ഇവരുടെ തീരുമാനം.
താന്‍ വിശ്വാസിയാണെന്നും നിരവധി ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ദര്‍ശനം നടത്തിയിട്ടണ്ടെന്നും ഇവര്‍ പറയുന്നു. ആക്ടിവിസ്റ്റിന്റേയും മാധ്യമ പ്രവര്‍ത്തകയുടേയും പിന്മാറ്റത്തിന് പിന്നാലെ പമ്ബയിലെത്തിയ മേരി പൊലീസിന് തലവേദനായിയാ മാറിയിരിക്കുകയാണ്. വിശ്വാസികള്‍ എന്ന ലേബലില്‍ സ്ത്രീകള്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ശബരിമലയിലേക്ക് എത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍. ആക്ടിവിസ്റ്റായ രഹ്നാ ഫാത്തിമ മലകയറിയാല്‍ നട അടച്ച് താക്കോലെടുക്കുമെന്ന് തന്ത്രി കണ്ഠരര് മോഹനര് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ പരികര്‍മ്മികളും പൂജാ കര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് പ്രതിഷേധവുമായി കുത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും സ്ത്രീകള്‍ മലകയറിയാല്‍ അമ്ബലം അടച്ച് തീക്കോല്‍ എടുക്കണമെന്ന് തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ശബരിമല: രഹ്നാ ഫാത്തിമയും കവിതയും മലയിറങ്ങി തുടങ്ങിയതിന് പിന്നാലെ മല ചവിട്ടാനുറച്ച് 46കാരി പമ്ബയിലെത്തി. കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയാണ് മലകയറാന്‍ എത്തിയിരിക്കുന്നത്. മാലയും ഇരുമുടിയും ഇല്ലാതെയാണ് വിശ്വാസിയാണെന്ന് പറഞ്ഞ് യുവതി പമ്ബയിലെത്തിയിരിക്കുന്നത്. വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കണ്ട് തൊഴാന്‍ ആഗ്രഹമുണ്ട് അതുകൊണ്ടാണ് താന്‍ മലകയറാനെത്തിയതെന്നാണ് യുവതി പറയുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്ത യുവതി എത്തിയത് ഒറ്റയ്ക്കാണ്. പൊലീസിനെയും ഇവര്‍ വിവരം അറിയിച്ചിരുന്നില്ല.ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നാണ് യുവതി എത്തിയിരിക്കുന്നത്.