അലഹബാദ്: സ്വന്തം പേര് പോലും ഇംഗ്ലീഷില്‍ എഴുതാനറിയാത്തവരാണ് ഗുജറാത്തിലെ വിദ്യാര്‍ത്ഥികളാണെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സുഹൃത്ത്, ബുദ്ധി, ടെന്നീസ് തുടങ്ങിയ വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതാനറിയാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. പത്താം ക്ലാസിലെ ബോര്‍ഡ് എക്സാമിലാണ് കുട്ടികള്‍ തെറ്റിച്ചിരിക്കുന്നത്. അതേസമയം സംസ്കൃതം പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എല്ലാം ഒരേ തെറ്റാണ് വരുത്തിയിരിക്കുന്നത്. ഹിന്ദി പേപ്പറിലും ഇതേ അവസ്ഥ തന്നെയായിരുന്നു. എല്ലാ പേപ്പറിലും ഒരേ ഉത്തരവും ഒരേ തെറ്റുകളും ആയിരുന്നു.
ഗുജറാത്ത് ഹയര്‍സെക്കണ്ടറി പരീക്ഷ ബോര്‍ഡ് നടത്തിയ പരീക്ഷയിലാണ് ഈ സ്ഥിതി. പഞ്ചമഹല്‍ ജില്ലയിലെ ഇരുന്നൂറോളം വരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ കോപ്പിയടിച്ചിരിക്കുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് 230 ഓളം കേസുകളാണ് പരീക്ഷ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചമഹല് ജില്ലയിലെ കാവലിയില്‍ ഒരു പരീക്ഷ സെന്ററിലാണ് പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് മാത്രം 96 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കോപ്പിയടി
ഹിന്ദി സംസ്കൃതം പരീക്ഷകളിലെ ഉത്തര പേപ്പറുകളില്‍ എല്ലാ വിദ്യാര്‍ത്ഥികളിലും രേ ഉത്തരവും ഒരേ തെറ്റുകളുമാണ് വരുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മെയില്‍ പരീക്ഷാ കോപ്പിയടിക്കായി എത്തിച്ച 200 കിലോ വസ്തുക്കള്‍ ഗുജറാത്തില്‍ നിന്നു പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടാം വാരം ജുനഘഡിലെ വന്‍തലിയിലുള്ള സ്വാമിനാരായണ്‍ ഗുരുകുല്‍ സ്കൂളില്‍ നടന്ന പ്ലസ് ടു സയന്‍സ് പരീക്ഷയ്ക്കു കോപ്പിയടിച്ചതാണ് ഇത്രയും കടലാസെന്നാണ് ഉദ്യോഗസ്ഥര്‍ വിലിയിരുത്തുന്നത്.
15 പേര്‍ക്ക് എതിരെ കേസ്
പരീക്ഷ കോ-ഓര്‍ഡിനേറ്ററെയും നിരീക്ഷകരെയും കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. 15 വിദ്യാര്‍ഥികള്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്നും മറ്റുള്ളവരെ 31നുള്ളില്‍ പിടികൂടുമെന്നും മാര്‍ച്ചില്‍ പറഞ്ഞിരുന്നു. കോപ്പിയടി നടന്ന സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബിഎസ് ഖെല്ലയും സ്ഥിരീകരിച്ചിരുന്നു. സ്വാമിനാരായണ്‍ ഗുരുകുലിലെ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചു നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടക്കുമ്ബോഴും വിദ്യാര്‍ഥികള്‍ക്ക് ശക്തമായ താക്കീത് അധികൃതര്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്നു നിരവധി വിദ്യാര്‍ഥികള്‍ കടലാസു കഷണങ്ങള്‍ ഹാജരാക്കി. 15 പേരെ കടലാസുമായി പിടികൂടുകയും ചെയ്തിരുന്നു.
ഒഴിവാക്കിയ സ്കൂളില്‍ പരീക്ഷ
2008ല്‍ പരീക്ഷാ കേന്ദ്രമായിരുന്ന ഈ സ്കൂളിനെ തൊട്ടടുത്ത വര്‍ഷം തന്നെ പരീക്ഷ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും, ഡിഇഒ യുടെ അനുവാദം വാങ്ങാതെ സ്കൂള്‍ പരീക്ഷാ കേന്ദ്രമാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയ്ക്ക് ശേഷം 200 കിലോയുടെ കടലാസ് കഷ്ണങ്ങളായിരുന്നു പിടിച്ചെടുത്തിരുന്നത്.
മോദിയുടെ ഗുജറാത്ത്
200 കിലോയോളം വരുന്ന കോപ്പിയടി കടലാസുകളില്‍ ഭൂരിഭാഗവും മൈക്രോ സൈസ് ഫോട്ടോ കോപ്പികളാണ്. എല്ലാ വര്‍ഷങ്ങളിലും ഇത്തരത്തില്‍ കോപ്പിയടി ഉണ്ടായിരുന്നെന്നാണ് സൂചനകള്‍. സ്വന്തം പേര് പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയാത്ത വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വരെ എങ്ങിനെ എത്തി എന്നതും ആശ്ചര്യ ജനകമാണ്. വികസനത്തിന്റെ കാര്യത്തില്‍ വിമ്ബിളിക്കുന്ന നരേന്ദ്രമോദിയുടെ ഗുജറാത്തിലാണ് ഇത്.