ചരിത്രത്തില്‍ ആദ്യമായി ഓടുന്ന ട്രെയിനില്‍ ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കു മസാജിങ് സൗകര്യം ഏര്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ ഇന്‍ഡോറില്‍നിന്നു പുറപ്പെടുന്ന 39 ട്രെയിനുകളിലാണു സംവിധാനം ലഭ്യമാക്കുന്നത്. തല, കാല്‍ മസാജിന് 100 രൂപ വീതമാണ് ഈടാക്കുന്നത്.
പശ്ചിമ റെയില്‍വേ സോണിലെ റാറ്റ്‌ലം ഡിവിഷന്റെ ആശയമാണു നടപ്പാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം റെയില്‍വെ മുന്നോട്ടുവയ്‌ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേയുടെ വരുമാനം കൂടുന്നതിനൊപ്പം യാത്രക്കാര്‍ക്കു സുഖയാത്ര ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
മസാജിങ് വഴി പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ വരുമാനവര്‍ധനയും ഈ സൗകര്യം പ്രയോജപ്പെടുത്താന്‍ അധികമായെത്തുന്ന യാത്രക്കാരുടെ ടിക്കറ്റുനിരക്കില്‍ 90 ലക്ഷം രൂപയുടെ വര്‍ധനയുമാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.