• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍; അമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ ആശ്രമത്തിലെത്തി

കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയില്‍ പിറന്നാള്‍ ചടങ്ങുകള്‍ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ആശ്രമത്തില്‍ എത്തിയിട്ടുണ്ട്.

പുലര്‍ച്ചെ ഗണപതിഹോമത്തോടെ പരിപാടികള്‍ തുടങ്ങും. 7.30നു സത്സംഗ്. ഒമ്ബതിനു ഗുരുപാദുകപൂജയ്ക്കു സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്‍കും. തുടര്‍ന്ന് അമൃതാനന്ദമയി ജന്മദിനസന്ദേശം നല്‍കും. പ്രളയരക്ഷാദൗത്യത്തിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം, മഠം നല്‍കുന്ന പെന്‍ഷന്‍, വിദ്യാമൃത സ്‌കോളര്‍ഷിപ്, ചികിത്സാ സഹായം എന്നിവയുടെ വിതരണവും സമൂഹവിവാഹവും വേദിയില്‍ നടക്കും. ഉച്ചയോടെ അമൃതാനന്ദമയിയുടെ ദര്‍ശനം ആരംഭിക്കും.

Top