ഹ്യൂസ്റ്റൻ: വേറിട്ട വായനാ സംസ്‌കാരം ഊട്ടിയു റപ്പിച്ച് അമ്പാടി മാസിക നൽകിവ രുന്ന സാഹിത്യപുരസ്‌കാ രത്തിന് ഇക്കുറി അമേരി ക്കൻ മലയാ ളികൾക്ക് സുപരി ചിത നായ എഴുത്തു കാരന്മാത്യു നെല്ലിക്കുന്ന് അർഹനാ യി. കൊല്ലം റെഡ്ഡ്യാർ ഹാളിൽ നടന്ന ചടങ്ങിൽ തിരുവി താംകൂർരാജകു ടുംബാം ഗവും പ്രസിദ്ധ ആംഗലേയ സാഹിത്യ കാരി യുമായ അശ്വതി തിരുനാൾഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മാത്യു നെല്ലിക്കു ന്നിന് അവാർഡ് സമ്മാനിച്ചു.
നാല് പതിറ്റാ ണ്ടിലേ റെയായി ഹ്യൂസ്റ്റനിൽ താമസി ക്കുന്ന മാത്യു നെല്ലിക്കു ന്നിന്റെ സാഹിത്യപ്രവർത്തന ങ്ങളെ ആദരി ച്ചാണ് അദ്ദേഹ ത്തിന് ഈ പുരസ്‌കാരം നൽകുന്ന തെന്ന് ജഡ്ജിങ് കമ്മറ്റിഅറിയി ച്ചു. യോഗത്തിൽ കൊല്ലം എംപി. എൻ.കെ. പ്രേമച ന്ദ്രൻ മുഖ്യപ്ര ഭാഷണം നടത്തി.അമ്പാടി സാഹിത്യ മാസിക യുടെ ഏഴാം വാർഷിക ത്തോട നുബ ന്ധിച്ചാ യിരുന്നു പുരസ്‌കാരദാന ചടങ്ങ്. മാസിക യുടെ ഏഴാം വാർഷിക പതിപ്പ് എൻ.കെ. പ്രേമച ന്ദ്രൻ എംപി. മാത്യുനെല്ലിക്കു ന്നിന് നൽകി. വായന വഴിമുട്ടി നിൽക്കുമ്പോൾ പ്രകാശി ക്കുന്ന വിളക്കാണ് അമ്പാടി സാഹിത്യമാ സിക യെന്ന് എൻ.കെ. പ്രേമച ന്ദ്രൻ അഭിപ്രാ യപ്പെ ട്ടു.
ഹ്യൂസ്റ്റനിലെ റൈറ്റേഴ്‌സ് ഫോറം തുടങ്ങിയ വിദ്വൽ സദസ്സു കളിൽ മാത്യു നെല്ലിക്കു ന്നിന്റെപുസ്തക ങ്ങൾ പലപ്പോഴും സജീവ ചർച്ചക്ക് എടുക്കാ റുണ്ട്. മാത്യു നെല്ലിക്കു ന്നിന്റെ ഭാര്യ ഗ്രേസി,മക്കൾ നാദിയ, ജോർജ് എന്നിവ രാണ്. നാട്ടിൽ മൂവാറ്റുപുഴ അടുത്ത് വാഴക്കുളം സ്വദേശിയാണ് മാത്യു നെല്ലിക്കു ന്ന്.