• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൈകോര്‍ക്കാം ഒറ്റക്കെട്ടായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃഭൂമി 5 കോടി രൂപ സംഭാവന നല്‍കി

മാതൃഭൂമി 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മാതൃഭൂമി എം.ഡി. എം.പി. വീരേന്ദ്രകുമാര്‍ എം.പി, മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ എന്നിവര്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറിന്റെ ഒരു മാസത്തെ ശമ്ബളമായ 20 ലക്ഷം രൂപയും ഇവര്‍ ചേര്‍ന്ന് കൈമാറി.

അഞ്ച് വര്‍ഷത്തെ എം.എല്‍.എ. പെന്‍ഷന്‍ കൂടി ശ്രേയാംസ് കുമാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 5 പേര്‍ക്ക് 5 ലക്ഷം മതിപ്പ് ചെലവ് വരുന്ന ഓരോ വീടുകളും നിര്‍മിച്ചു നല്‍കും.

Top