• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

"വാലന്റൈന്‍സ് ഡേ" ഇനി മുതല്‍ മാതൃ-പിതൃ പൂജന്‍ ദിവസ് ; ഉത്തരവിറക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജെയ്പൂര്‍: വാലന്റൈന്‍സ് ഡേ അടുത്ത വര്‍ഷം മുതല്‍ മാതൃ-പിതൃ പൂജന്‍ ദിവസ്-ആയി ആഘോഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്ത് പ്രണയ ദിനാഘോഷങ്ങളെ മറി കടക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച്‌ മാര്‍ച്ച്‌ 5-ന് രാജസ്ഥാന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവ്നാനി സൂചന നല്‍കിയിരുന്നു.

മറ്റാരെ സ്നേഹിക്കുന്നതിന് മുമ്ബ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം മാതാപിതാക്കളെ സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്ന് ദേവ്നാനി രാജസ്ഥാന്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നു

Top