ടൂറിസത്തിന് ഉണര്‍വേകി വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയില്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ തിരക്കോടുതിരക്ക്. രാജമലയില്‍ നീലക്കുറിഞ്ഞി സീസണ്‍ അവസാനിച്ചതോടെ മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മാട്ടുപ്പെട്ടിയോടാണ് പ്രിയം.
സന്ദര്‍ശകര്‍ക്കായി അണക്കെട്ടില്‍ ഒരുക്കിയിട്ടുള്ള പെഡല്‍ ബോട്ടും ശിക്കാര ബോട്ടും ഏറെ പ്രിയങ്കരം തന്നെ.
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും. രാവിലെ ഒമ്പതിന് തുടങ്ങുന്ന ബോട്ടിങ് വൈകിട്ട് അഞ്ചിനാണ് അവസാനിക്കുക.
അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടില്‍നിന്നുമൊക്കെ കുട്ടികളുമായെത്തുന്ന വിനോദ സഞ്ചാരികളാണ് ബോട്ട് സവാരിക്ക് മുന്നിലുള്ളത്. അണക്കെട്ടിനോട് ചേര്‍ന്നുള്ള ചോലവനങ്ങളാണ് മറ്റൊരാകര്‍ഷണം. പുഴയോരത്ത് കുട്ടികളുമായെത്തുന്ന കാട്ടാനക്കൂട്ടവും അപൂര്‍വ കാഴ്‌ച. മാട്ടുപ്പെട്ടിക്ക് സമീപം ഇക്കോ പോയിന്റിലും നല്ല തിരക്കുണ്ട്.
കുണ്ടള അണക്കെട്ടില്‍ എത്തുന്നവര്‍ക്ക് പെഡല്‍ ബോട്ടിങ് ഉണ്ട്. ഇവിടെ കുതിര സവാരിയുമുണ്ട്.