ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്റര്‍ പേജിലൂടെയാണ് രാഷ്ട്രപതി തന്റെ മലയാളത്തിലുള്ള ഓണസന്ദേശം പങ്കു വച്ചിരിക്കുന്നത്.
എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു.— President of India