സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്കാണ് ഈവര്‍ഷത്തെ പുരസ്കാരം. ജയിംസ് പി. എലിസണ്‍, ടസുക്കോ ഹോന്‍ജോ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. കാന്‍സര്‍ ചികിത്സാ രംഗത്തെ ഗവേഷണത്തിലാണ് ഇരുവരും പുരസ്കാരത്തിന് അര്‍ഹരായത്.