സാന്‍ഹൊസെ (കാലിഫോര്‍ണിയ): 522 മില്യണ്‍ ഡോളറിന്റെ മെഗാ മില്യണ്‍ ലോട്ടറി ടിക്കറ്റ് വിറ്റ് കാലിഫോര്‍ണയാ സാന്‍ഹൊസെയിലുള്ള ലിക്വര്‍ സ്‌റ്റോര്‍ ഉടമസ്ഥനും, ഇന്ത്യന്‍ വംശജനുമായ സച്ച്‌ദേവിന് കമ്മീഷനായി ഒരു മില്യണ്‍ ഡോളര്‍. ജൂലായ് 24 ന് നടന്ന സ്‌റ്റേറ്റ് മെഗാ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായത് 1,2,4,19,29,20 എന്നീ ആറ് നമ്ബറുകള്‍ മാച്ച് ചെയ്ത ടിക്കറ്റിനാണ്. സാന്‍ഹൊസ ഏര്‍ണി ലിക്വര്‍ സ്‌റ്റോറില്‍ വിറ്റ ടിക്കറ്റിനാണ് 522 മില്യണ്‍ ഡോളറിന്റെ ഭാഗ്യം ലഭിച്ചതെന്ന് ജൂലായ് 25 ന് സ്‌റ്റേറ്റ് ലോട്ടറി അധികൃതരും സ്ഥിരീകരിച്ചു.
ഒരു മില്യണ്‍ ഡോളര്‍ കമ്മീഷന്‍ ലഭിച്ചതറിഞ്ഞ് മെഗാ ലോട്ടറി ടിക്കറ്റ് വിറ്റ സ്‌റ്റോറിലേക്ക് ആളുകളുടെ ഒഴുക്ക് തുടര്‍ന്നത് സ്‌റ്റോര്‍ ഉടമക്ക് ഇരട്ടി ആഹ്ലാദം പകരുന്നതായിരുന്നു. കമ്മീഷന്‍ ലഭിച്ചതിന് പുറമെ മദ്യ വില്‍പനയും വന്‍ തോതില്‍ ഉയര്‍ന്നു. 308.1 മില്യണ്‍ ഡോളറാണ് വിജയിക്ക് ലഭിക്കുക. ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ അഞ്ചാമത്തേതാണ് ജൂലായ് 24 ന് പ്രഖ്യാപിച്ചത്.
ഏറ്റവും വലിയ പവര്‍ ബോള്‍ ലോട്ടറി 2012 ലേതായിരുന്നു 656 മില്യണ്‍..
-p p cheriyan