ഷില്ലോങ്/കൊഹിമ > മേഘാലയയിലും നാഗാലാന്റിലും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ് തുടങ്ങി. രാവിലെ എഴിനുതന്നെ വോട്ടിങ് തുടങ്ങി. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
പത്ത് വര്‍ഷമായി ഭരണത്തിലുള്ള മേഘാലയില്‍ ഇത്തവണയും ഭരണം നിലനിറുത്താനാകുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.നാഗാലാന്റില്‍ പുതിയ സഖ്യവുമായാണ് ബിജെപി മത്സരം.
ഗോത്ര വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ സഭകള്‍ക്കും സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലേയും 60 മണ്ഡലങ്ങളിലെ 59 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്.എന്‍സിപി സ്ഥാനാര്‍ഥി ജോനാഥന് എന്‍ സാംഗ്മയുടെ കൊലപാതകത്തെ തുടര്‍ന്ന് മേഘാലയ വില്യംനഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി. വടക്കന്‍ അംഗാമി-2 സീറ്റില്‍ എന്‍ഡിപിപി തലവന്‍ നിഫ്യു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.