• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വളരെ സന്തോഷത്തിലായിരുന്നു ആദ്യ നാളുകളില്‍ മെറിനും ഫിലിപ്പും

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ മെറിനും ഫിലിപ്പും വളരെ സന്തോഷത്തിലായിരുന്നു. 2016ല്‍ വിവാഹശേഷമാണ്‌ മെറിന്‍ യുഎസിലേക്കു പോകുന്നത്‌. എന്നാല്‍ പിന്നീട്‌ ചില അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. അതു പിന്നീട്‌ മെറിനെ ദോഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍ വരെ എത്തുകയായിരുന്നു.

ഫിലിപ്പിന്‌ അത്ര നല്ല ഒരു ജോലി അല്ലാതിരുന്നതിന്റെ പ്രശ്‌നങ്ങള്‍ പതിയെ പതിയെ ഫിലിപ്പ്‌ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഭാര്യയ്‌ക്കു തന്നേക്കാള്‍ മികച്ച ജോലിയും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നത്‌ അയാളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മെറിന്‍ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ്‌ ജോണ്‍സിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു. ആദ്യം വാക്കുതര്‍ക്കങ്ങള്‍ മാത്രമായിരുന്നു. പിന്നീട്‌ ഉപദ്രവിക്കാനും തുടങ്ങി. മെറിനോടുള്ള ഈ സമീപനം അത്ര പാരമ്യത്തില്‍ എത്തിയപ്പോഴാണ്‌ ഫിലിപ്പ്‌ കൊലപാതകത്തിന്‌ ഒരുങ്ങിയത്‌.

കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ അവസാനമായി നാട്ടില്‍ എത്തിയപ്പോള്‍ രണ്ടായിട്ടാണ്‌ തിരിച്ചു പോയത്‌. ആ വരവില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നെന്നും സൂചനയുണ്ട്‌.

Top