ബ്യൂണസ് അയേഴ്‌സ്: മെസിയെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കാത്ത അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതരെ വിമര്‍ശിച്ച് മറഡോണ. അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് മെസി ഇനി മടങ്ങിയെത്താന്‍ സാധ്യതയില്ലെന്ന് മറഡോണ നിരീക്ഷിക്കുന്നു. ആ രീതിയിലാണ് മെസിയോട് അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതരുടെ സമീപനമെന്ന് മറഡോണ വിമര്‍ശിച്ചു.
മെസിയെ നേരില്‍ കണ്ടാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെടുമെന്ന് മറഡോണ പറയുന്നു. ഒരു കാരണവശാലും അര്‍ജന്റീന ടീമിലേക്ക് മടങ്ങി വരരുതെന്നും,അര്‍ജന്റീനയുടെ അണ്ടര്‍ 15 ടീം തോറ്റാല്‍ പോലും അതിന്റെ പഴി മുഴുവന്‍ മെസിയുടെ നെഞ്ചത്തേക്കിടാനാണ് അധികൃതര്‍ക്ക് താത്പര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു .
മെസിയേയും ബൊക്ക ജൂനിയേഴ്‌സ് ക്ലബിനേയും അധിക്ഷേപിക്കുകയാണ് അവര്‍. മെസി എല്ലായ്‌പ്പോഴും അധിക്ഷേപങ്ങള്‍ക്കിരയാകുകയാണെന്നും, നിലവിലെ ദേശീയ ടീം തനിക്കോ അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കോ ഒരു ആനന്ദവും നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജന്റീനയ്ക്ക് ഫുട്‌ബോളിനോടുണ്ടായിരുന്ന അഭിനിവേശം നഷ്ടപ്പെട്ടതായും മറഡോണ വിലയിരുത്തുന്നു. .
ഈ മാസം അവസാന നടക്കുന്ന ഇറാഖ്, സൗദി അറേബ്യ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിനുള്ള അര്‍ജന്റീന ടീമില്‍ മെസി ഉള്‍പ്പെട്ടിട്ടില്ല. .
അര്‍ജന്റീന ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മെസിയുടെ നിലപാട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള താരത്തിന്റെ തീരുമാനമെന്ന നിലയിലാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. .