മയാമി: ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിക്ക് സമീപം നിർമാണത്തിലിരുന്ന 174 അടി നീളമുള്ള കാൽനടക്കാർക്കുള്ള കൂറ്റൻ മേൽപാലം തകർന്ന് 4 മരണം. ഇന്ന് ഉച്ചക്ക് 1.30 മണിയോടെയാണ് അപകടം ഉണ്ടായത് . തിരക്കേറിയ ആറുവരി പാതയിലേക്കാണ് മേൽപാലം തകർന്നു വീണത്. നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് പാലം തകർന്നു വീണത്. കൂടാതെ നിർമാണത്തിലിരിക്കുന്ന പാലത്തിൽ തൊഴിലാളികളും ഉണ്ടായിരുന്നു. മരണപ്പെട്ടതിൽ തൊഴിലാളികളും, വിദ്യാർത്ഥികളും ഉൾപ്പെട്ടതായി സൂചനയുണ്ട്.
ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തിരക്കേറിയ റോഡിലൂടെയുള്ള മുറിച്ചു കടന്ന് നിരവധി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു മേൽപാലം നിർമാണം ആരംഭിച്ചത്.
14.2 മില്യൺ ഡോളർ ചെലവാക്കിയാണ് മേൽപാലം പണി നടന്നു വന്നിരുന്നത്.