ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഖനനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണവും നീക്കിയത്.
കനത്ത മഴയില്‍ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. വീട്‌കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു. അതിതീവ്ര മഴ കുറഞ്ഞതിനാലും മണ്ണിന്റെ ഈര്‍പ്പം കുറഞ്ഞതിനാലും ഖനന നിരോധനം പിന്‍വലിക്കുന്നു എന്നാണ് മെനിങ് ആന്റ് ജിയോളജി ഡയറക്ടറുടെ ഉത്തരവിലുള്ളത്. എല്ലാ ക്വാറി ഉടമകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. പ്രാദേശികമായി കലക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി ലഭിച്ചത്. ലൈസന്‍സുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്.