കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായ്ക്കിനു പരുക്ക്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയയും പഴ്സനല്‍ സെക്രട്ടറി ദീപക്കും മരിച്ചു.
ശ്രീപദ് നായ്ക്ക് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. യെല്ലാപൂരില്‍നിന്ന് ഗോകര്‍ണയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ പാടെ തകര്‍ന്ന നിലയിലാണ്.
ഗോവയില്‍നിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ നായ്ക്.