കേരളത്തിന്റെ സാമ്പത്തികനില മൂന്നുവര്‍ഷവും മുന്നോട്ടെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്. വ്യവസായമേഖലയും ചരിത്രത്തിലാദ്യമായി മികച്ച വളര്‍ച്ചനിരക്കില്‍. പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന് വിവിധ മേഖലകളില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രകടനം കൈവരിക്കാനായെന്നും മന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍വച്ച 2019ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നുവര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച ശരാശരി 7.2 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. 2017-18ല്‍ 7.3 ശതമാനവും 2018-19ല്‍ 7.5 ശതമാനവും വളര്‍ച്ചനേടി. മൂന്നുവര്‍ഷത്തെ ദേശീയ ശരാശരി വെറും 6.9 ശതമാനം മാത്രമാണ്.