പി പി ചെറിയാന്‍
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ പുതിയൊരു ഇടവകയ്‌ക്കു കൂടി മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ റവ. ജോസഫ് മാര്‍ത്തോമാ അനുമതി നല്‍കി.
2020 ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഇടവക സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ 9 മാസമായി കോണ്‍ഗ്രിഗേഷനായി പ്രവത്തിച്ചുവരികയായിരുന്നു. പുതിയ ഇടവകയുടെ വികാരി ഗവ. ക്രിസ്റ്റഫര്‍ ഡാനിയേലാണ്.
ഇടവകയായി രൂപീകൃതമായ ശേഷം ജനുവരി 5 ന് നടന്ന ആദ്യ വിശുദ്ധ കുര്‍ബാനയ്‌ക്കു മാര്‍ത്തോമ സഭയിലെ സീനിയര്‍ വൈദികന്‍ റവ. ഫിലിപ്പ് വര്‍ഗീസ് കാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രിഗേഷന്‍ രൂപീകരണം മുതല്‍ ഇടവകയായി ഉയര്‍ത്തുന്നതുവരെ ഇടവകാംഗങ്ങളില്‍ നിന്നും സഭാ സ്‌നേഹികളില്‍ നിന്നും ലഭിച്ച സഹകരണവും പിന്തുണയും നന്ദിയോടെ സ്‌മരിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. റവ. ഫിലിപ്പ് വര്‍ഗീസ് മുഖ്യസന്ദേശം നല്‍കി.
ദൈവനാമ മഹത്വത്തിനും, ഇടവക ജനങ്ങളുടെ ആത്മീയവളര്‍ച്ചയ്‌ക്കും പുതിയ ഇടവകയുടെ രൂപീകരണം ഇടയാകട്ടെ എന്ന മുഖ്യ പ്രസംഗത്തില്‍ അച്ചന്‍ ആശംസിച്ചു. ഇതിന്റെ നേതൃത്വം നല്‍കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും അച്ചന്‍ പറഞ്ഞു. അലക്‌സ് ജോണ്‍, മറിയാമ്മ അബ്രഹാം, ബിനോ വര്‍ഗീസ്, ചാറക്കാ വര്‍ഗീ്‌സ് എന്നിവര്‍ ആശംസാ പ്രസംഗം നല്‍കി. സമാപന പ്രാര്‍ത്ഥനയ്‌ക്കും. ആശീര്‍വാദത്തിനും ശേഷം എല്ലാവരും ചേര്‍ന്നു കേക്ക് മുറിച്ച് പരസ്‌പരം സന്തോഷം പങ്കിട്ടു.